സൗദി എയർലൈൻസ് 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങുന്നു
text_fieldsജിദ്ദ: പ്രാദേശിക സർവിസുകൾക്കായി ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസ് 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. സൗദി എയർലൈൻസ് സി.ഇ.ഒ ഇബ്രാഹീം കോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജർമൻ ഇലക്ട്രിക് വിമാനനിർമാതാക്കളായ ലിലിയം കമ്പനിയിൽ നിന്നാണ് ഇത്രയും വിമാനങ്ങൾ വാങ്ങുകയെന്നും ഇതിനായി കമ്പനിയുമായി കരാർ ഒപ്പിട്ടതായും സി.ഇ.ഒ പറഞ്ഞു.
ഈ വിമാനങ്ങൾ നാലിനും ആറിനും ഇടയിൽ ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയുന്നതായിരിക്കും. വിമാനങ്ങൾ 100 ശതമാനം ഇലക്ട്രിക് ആയതിനാൽ ഇന്ധന ഉപയോഗമില്ല.
സുസ്ഥിരത എന്ന ലക്ഷ്യത്തോടുള്ള സൗദി എയർലൈൻസിന്റെ പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു. മധ്യപൂർവേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും സർവിസ് ശൃംഖലയുടെ ഭാഗമായി ഈ വിമാനങ്ങൾ ഉപയോഗിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയാകും സൗദി എയർലൈൻസ്.
2025-ൽ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സി.ഇ.ഒ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.