‘സൗദിയ’ കോഴിക്കോട് വിമാനത്തിൽ നിന്ന് 50ഒാളം യാത്രക്കാർ പുറത്തായി
text_fieldsറിയാദ്: കോഴിക്കോേട്ടക്ക് റിയാദിൽ നിന്ന് പോയ സൗദി എയർലൈൻസ് വിമാനത്തിൽ നിന്ന് 50ഒാളം യാത്രക്കാർ പുറത്തായി. ഞായറാഴ്ച പുലർച്ചെ 5.40ന് പുറപ്പെട്ട വിമാനത്തിലെ കുടുംബങ്ങളടക്കമുള്ള യാത്രക്കാരാണ് റിയാദ് വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ടത്. ലഗേജ് ചെക്കിൻ ചെയ്യാൻ വരിയിൽ നിൽക്കുേമ്പാഴാണ് പോകാനാവില്ലെന്ന വിവരം അധികൃതർ അറിയിച്ചത്.
ജിദ്ദയിൽ നിന്നെത്തിയ ഉംറ തീർഥാടകരുടെ ആധിക്യം മൂലം സീറ്റുകൾ നിറഞ്ഞതാണ് റിയാദിൽ നിന്ന് ടിക്കറ്റെടുത്ത ഇത്രയും യാത്രക്കാർ ഒാഫ്ലോഡാവാൻ കാരണമത്രെ. പെരുന്നാളിന് മുമ്പ് നാട്ടിലെത്താൻ വലിയ തുക കൊടുത്ത് ടിക്കറ്റെടുത്തവർ ഇതോടെ പ്രതിസന്ധിയിലായി. നാലാം തീയതി ഇതേസമയത്ത് പുറപ്പെടുന്ന വിമാനത്തിലേക്ക് ബോർഡിങ് പാസ് കിട്ടിയിട്ടുണ്ടെങ്കിലും അന്ന് പെരുന്നാളാണെങ്കിൽ ആഘോഷത്തിന് നാട്ടിൽ കൂടാൻ നിശ്ചയിച്ചവരുടെ ആഗ്രഹം വൃഥാവിലാവും.
അതേസമയം, എക്സിറ്റിൽ പോകുന്ന കുടുംബങ്ങളും സന്ദർശകവിസയുടെ കാലാവധി കഴിഞ്ഞവരുമാണ് ശരിക്കും പ്രതിസന്ധിയിലായത്. പുറത്തായ യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കാൻ വിമാന കമ്പനിയധികൃതർ തയാറായില്ല. താമസിച്ചിരുന്ന ഫ്ലാറ്റൊക്കെ ഒഴിവാക്കിയ കുടുംബങ്ങളടക്കമുള്ളവർ ഇനി എങ്ങോട്ടുപോകും, നാലാം തീയതി വരെ എവിടെ തങ്ങും എന്നറിയാതെ വിമാനത്താവളത്തിൽ തന്നെ നിൽക്കുകയാണ്.
ബോർഡിങ് പാസ് ആദ്യം ഇഷ്യു ചെയ്യാതിരുന്നതിനാൽ യാത്രക്കാർക്ക് താമസസൗകര്യം നൽകേണ്ട ബാധ്യതയില്ല എന്ന നിലപാടാണ് അധികൃതർക്ക്. സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞവർക്ക് ചില നിയമപ്രശ്നങ്ങളും നേരിടേണ്ടിവരും. പുലർച്ചെ പുറപ്പെടുന്നതിനാൽ രാത്രി തന്നെ എത്തിയതാണ് തങ്ങളെന്നും മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ വിമാനത്താവളത്തിൽ വന്ന് വലേയണ്ട ഗതികേട് യാത്രക്കാർക്ക് ഉണ്ടാകുമായിരുന്നില്ലെന്നും യാത്രക്കാരനായ കോഴിക്കോട് സ്വദേശി അബ്ദുൽ ഗഫൂർ പുത്തൻപീടിയേക്കൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
നാട്ടിൽ നിന്ന് സന്ദർശക വിസയിൽ വന്ന അബ്ദുൽ ഗഫൂർ സന്ദർന പരിപാടി പൂർത്തിയാക്കി മടങ്ങാനാണ് ഇൗ വിമാനത്തിൽ ടിക്കറ്റെടുത്തത്. സീസണായതിനാൽ കൂടിയ വിലക്കാണ് എല്ലാവരും ടിക്കറ്റെടുത്തത്. പെരുന്നാളിന് മുമ്പ് നാട്ടിലെത്തുമല്ലോ എന്നാണ് യാത്രക്കാർ കരുതിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.