Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​മാ​ന യാ​ത്ര:...

വി​മാ​ന യാ​ത്ര: പ്ര​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം

text_fields
bookmark_border
വി​മാ​ന യാ​ത്ര: പ്ര​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം
cancel

റി​യാ​ദ്​: ഗ​ൾ​ഫി​ൽ​നി​ന്നും നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നും മ​ട​ങ്ങി​വ​രു​ന്ന​തി​നും വി​മാ​ന​ക്ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന പ​ക​ൽ​ക്കൊ​ള്ള​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റെ​ന്ന്​ ന​വോ​ദ​യ റി​യാ​ദ് കു​റ്റ​പ്പെ​ടു​ത്തി. നി​ല​വി​ലെ യാ​ത്ര നി​ര​ക്കു​ക​ൾ സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും വ​ള​രെ കൂ​ടു​ത​ലാ​ണ്. സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ ഗ​ൾ​ഫി​ലെ പ​ല ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് റി​യാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല ഗ​ൾ​ഫ് ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള സ​ർ​വി​സ് ഇ​പ്പോ​ഴി​ല്ല.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്താ​ൻ പ​ല വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. എ​യ​ർ ഇ​ന്ത്യ​യു​ടെ പ​ല വി​മാ​ന​ങ്ങ​ളും കാ​ല​താ​മ​സം നേ​രി​ടു​ന്ന​തും റ​ദ്ദാ​ക്കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് വി​വ​ര​ണാ​തീ​ത​മാ​ണ്. പ്ര​വാ​സി​ക​ൾ വി​മാ​ന​യാ​ത്ര​ക്ക് അ​സാ​ധാ​ര​ണ​മാ​യ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​മ്പോ​ഴും വെ​റും കാ​ഴ്ച​ക്കാ​രു​ടെ റോ​ളി​ൽ മാ​റി​നി​ന്ന് ഈ ​ക​ഴു​ത്ത​റു​പ്പി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. ചാ​ർ​ട്ടേ​ഡ് വി​മാ​ന​സ​ർ​വി​സ് ന​ട​ത്താ​നു​ള്ള കേ​ര​ള സ​ർ​ക്കാ​റി​​ന്റെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​നും കേ​ന്ദ്രം ത​യാ​റാ​കു​ന്നി​ല്ല. ശ​രാ​ശ​രി 600 റി​യാ​ലി​ന് ഒ​രാ​ൾ ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​മ്പോ​ൾ കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ര​ണ്ടാ​യി​രം റി​യാ​ലി​ന് മു​ക​ളി​ൽ​വ​രെ കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​റി​​ന്റെ ഈ ​ക്രൂ​ര​ത​ക്കെ​തി​രെ പ്ര​വാ​സി​ക​ൾ ഒ​ന്നി​ച്ചു ശ​ബ്​​ദ​മു​യ​ർ​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf newssaudi arabia
News Summary - Saudi airways reduce the rate and provide more services.
Next Story