വ്യക്തികൾക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവാദം
text_fieldsറിയാദ്: വിദേശ വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ വ്യക്തികൾക്ക് അനുമതി നൽകി സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി. കര, കടൽ മാർഗങ്ങൾ വഴി വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള സേവനം അതോറിറ്റി ആരംഭിച്ചു. ആവശ്യമായ രേഖകൾ സമർപ്പിച്ച് നടപടിക്രമങ്ങൾ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി നേരിട്ട് പൂർത്തിയാക്കാൻ കഴിയും.
ഇറക്കുമതി ചെയ്യുന്നയാൾ ആദ്യം അതോറിറ്റിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് വെബ്സൈറ്റിൽനിന്ന് വാഹന ഇറക്കുമതി സേവനം തെരഞ്ഞെടുത്ത് അപേക്ഷ നൽകണം. വാഹന വിവരങ്ങളും കസ്റ്റംസ് ഡിക്ലറേഷനും പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുന്നതിലൂടെ ഈ സേവനം ലഭിക്കും. ഇത് ഓപ്ഷണലാണെന്നും നിർബന്ധമല്ലെന്നും അതോറിറ്റി സൂചിപ്പിച്ചു. വെബ്സൈറ്റിൽ സേവനത്തിനായി വിശദമായ ഉപയോക്തൃ ഗൈഡ് അതോറിറ്റി നൽകുന്നുണ്ട്.
സേവനത്തിന്റെ വിശദീകരണം, വ്യക്തികൾക്കായി വ്യക്തിഗത വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള അഭ്യർഥനകൾ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ, സേവനം ലഭിക്കുന്നതിന് സഹായിക്കുന്ന വിശദമായ വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. താൽപര്യമുള്ളവർക്ക് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിച്ചുകൊണ്ട് വ്യക്തികൾക്കായി വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച് മനസ്സിലാക്കാം.
കസ്റ്റംസ് നടപടിക്രമങ്ങൾ വികസിപ്പിക്കാനുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ സേവനത്തിന്റെ ആരംഭം. നൽകുന്ന സേവനങ്ങളുടെ നിലവാരത്തിലും കാര്യക്ഷമതയിലും വർധന കൈവരിക്കുന്നതിനും വ്യക്തിഗത ഇറക്കുമതിക്കാർക്ക് കസ്റ്റംസ് ക്ലിയറൻസ് എളുപ്പവും വഴക്കവും ഉറപ്പാക്കുന്നതിനുമാണെന്നും അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.