പൊതുമാപ്പില്‍ രാജ്യം വിട്ടവരില്‍ 12,000 പേര് തിരിച്ചുവന്നു
text_fieldsറിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരില്‍ 12,000 പേര് പുതിയ വിസയില്‍ രാജ്യത്തേക്ക് തിരിച്ചുവന്നതായി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. ഇതില്‍ ചിലര്‍ കേവലം ഒരാഴ്ചകൊണ്ട് സൗദിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും രേഖകള്‍ കാണിക്കുന്നു. വിരലടയാളം എടുത്ത് രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന ഇളവാണ് ഇത്തരക്കാര്‍ക്ക് അവസരം തുറന്നുകൊടുത്തത്.അതേസമയം ഇതുവരെയായി 5,72,000 പേര് പൊതുമാപ്പ് ഉപയോഗപ്പെടുത്തിട്ടുണ്ടെന്നും ജവാസാത്ത് അധികൃതര്‍ വ്യക്തമാക്കി.
ഈദുല്‍ ഫിത്വ്ർ അവധി കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം അസാധാരണ തിരക്കാണ് ജവാസാത്ത് ഓഫീസുകളില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചക്കകം 1.5 ലക്ഷത്തോളം നടപടികള്‍ പൂര്‍ത്തിയാക്കി. പൊതുമാപ്പിെൻറ നീട്ടിനല്‍കിയ ദിനങ്ങള്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കുന്ന വേളയില്‍ പരമാവധി ആളുകള്‍ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. അതുപോലെ എക്സിറ്റ് കരസ്ഥമാക്കിയവര്‍ നിര്‍ണിത കാലാവധിക്കുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ തടവും പിഴയും ശിക്ഷ വിധിക്കുമെന്നും ജവാസാത്ത് മുന്നിറയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.