ഇളവുകാലം ഇന്നവസാനിക്കും: നാളെ മുതല്‍ കര്‍ശന പരിശോധന -ആഭ്യന്തര മന്ത്രാലയം
text_fieldsറിയാദ്: ’നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന തലക്കെട്ടില്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിെൻറ ഇളവുകാലം ചൊവ്വാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ രാജ്യത്ത് തൊഴില്‍, ഇഖാമ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന പരിശോധനയില്‍ വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പെങ്കടുക്കും. അനധികൃത താമസക്കാരെ കണ്ടെത്താന്‍ രാജ്യത്തെ 13 മേഖലയിലും പരിശോധന നടത്തും. പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ലഭിക്കും.
മാര്‍ച്ച് 28ന് 90 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് വിവിധ സന്ദര്‍ഭങ്ങളില്‍ നീട്ടി നല്‍കിയതിനെ തുടര്‍ന്ന് നിരവധി വിദേശികള്‍ ഇളവുകാലത്തിെൻറ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരുന്നു. അവസാനമായി പ്രഖ്യാപിച്ച ഇളവുകാലം നവംബര്‍ 14^ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും അഭയം നല്‍കുന്നത് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണ്. നിയമാനുസൃതമല്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്ക് തൊഴില്‍, ഗതാഗത സൗകര്യം, താമസം എന്നിവ നല്‍കുന്നതും കുറ്റകരമാണ്. നിയമ ലംഘനം കണ്ടെത്തുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിെൻറ 999 എന്ന നമ്പറില്‍ അറിയക്കണമെന്നും ലക്ഷ്യം നേടാന്‍ സഹകരിക്കണമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.