സൗദി പൊതുമാപ്പിൽ നാടണഞ്ഞത് 7,58,570 പേർ
text_fields
റിയാദ്: ‘നിയമ ലംഘകരില്ലാത്ത രാജ്യം’ കാമ്പയിെൻറ ഭാഗമായി ആദ്യദിവസം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ 7547 നിയമ ലംഘകർ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷ വക്താവ് കേണൽ മൻസൂർ അൽതുർക്കി അറിയിച്ചു. ആറ് ഗവ. വകുപ്പുകൾ ചേർന്ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. തൊഴിൽ താമസ നിയമ ലംഘകരായി ആരും രാജ്യത്തില്ലെന്ന് ഉറപ്പുവരുത്താനാണിത്. അടുത്തിടെ പ്രഖ്യാപിച്ച പൊതുമാപ്പ് 7,58,570 പേർ ഉപയോഗപ്പെടുത്തി. ഇതിൽ 37 ശതമാനം പേർ നടപടികൾ പൂർത്തിയാക്കി പ്രവേശന കവാടങ്ങൾ വഴി നേരിട്ടു തിരിച്ചു പോയവരാണ്. ഹജ്ജ്, ഉംറ, സിയാറ വിസകളിലെത്തിയവരാണ് ഇവരിലധികവും. 60 ശതമാനം പേർ വഴി ഡിപോർേട്ടഷൻ ഒാഫീസ് വഴി നടപടികൾ പൂർത്തിയാക്കിയാണ് തിരിച്ചുപോയത്. 140 രാജ്യക്കാർ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ 20 ശതമാനം പാക്കിസ്ഥാനികൾ, 12 ശതമാനം ഇൗജിപ്തുകാർ, പത്ത് ശതമാനം എത്യോപ്യക്കാർ, പത്ത് ശതമാനം ഇന്ത്യക്കാർ, എട്ട് ശതമാനം മോറോക്കകാർ, ഏഴ് ശതമാനം ബംഗ്ലാദേശുകാർ, ആറ് ശതമാനം സുഡാനികൾ, നാല് ശതമാനം തുർഖികൾ, നാല് ശതമാനം അൾജിരീയ, രണ്ട് ശതമാനം ഇന്തോനേഷ്യ, ഫിലിൈപ്പൻസ്, ഇറാഖ് എന്നീ രാജ്യക്കാരുമാണെന്നും സുരക്ഷ വക്താവ് പറഞ്ഞു. നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധനയിൽ സുരക്ഷ വിഭാഗത്തെ സഹായിക്കാൻ തൊഴിൽ മന്ത്രാലയത്തിനു കീഴിലെ 800 ഒാളം പരിശോധകരുണ്ടെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു. പിടികൂടുന്നവരെ താമസിപ്പിക്കാൻ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥലങ്ങളൊരുക്കിയതായി ജയിൽ ഡയരക്ടറേറ്റ് പ്രതിനിധി കേണൽ ആഇദ് അൽഹാരിസി വ്യക്തമാക്കി. ആളുകളെ പാകത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന സ്ഥലങ്ങളാണിത്. തിരക്ക് നിയന്ത്രിക്കാൻ പാസ്പോർട്ട് വിഭാഗവുമായി സഹകരണമുണ്ടെന്നും ജയിൽ ഡയരക്ടറേറ്റ് വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ പൊതുസുരക്ഷ പ്രതിനിധി കേണൽ സാമീ അൽശുവൈറഖ്, തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാൈഖൽ, ജയിൽ ഡയറക്ടറേറ്റ് പ്രതിനിധി കേണൽ ആഇദ് അൽഹർബി, പാസ്പോർട്ട് ഡയരക്ടറേറ്റ് തലാൽ അൽമുഖ്ദം, അതിർത്തി സുരക്ഷ ഡയരക്ടറേറ്റ് കേണൽ സാഹിർ അൽഹർബി എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.