പൊതുമാപ്പ്: എക്സിറ്റ് ലഭ്യമാക്കുന്നതിന് ജുബൈൽ ജവാസത്തിൽ നടപടി പുനഃരാരംഭിച്ചു
text_fieldsജുബൈൽ: പൊതുമാപ്പിൽ നാട്ടിലേക്ക് പോകുന്നവർക്ക് എക്സിറ്റ് ലഭ്യമാക്കുന്നതിന് ജുബൈൽ ജവാസത്തിൽ നടപടി പുനഃരാരംഭിച്ചു. റമദാൻ ഒടുവിൽ നിർത്തിവെച്ച നടപടിയാണ് ശനിയാഴ്ച മുതൽ വീണ്ടും തുടങ്ങിയത്. ഔട്ട് പാസ് ലഭിച്ചവർ നേരിട്ട് എത്തിയാൽ എത്രയും വേഗത്തിൽ എക്സിറ്റ് നൽകാൻ പാസ്പോർട്ട് അധികൃതർ സന്നദ്ധമാണെന്ന് ജവാസാത് മേധാവി അബ്ദുല്ല മുഹമ്മദ് അൽ-ബശീർ അറിയിച്ചു. സർക്കാർ അവധി തീരുന്ന മുറയ്ക്ക് അടുത്ത ആഴ്ചമുതൽ സംവിധാനങ്ങൾ പൂർണ സജ്ജമാകും. അതുവരെ രാവിലെ എട്ടുമുതൽ വൈകിട്ട് മൂന്നുവരെ സേവനം ലഭിക്കും.
പൊതുമാപ്പ് തുടങ്ങി ഏറെ കഴിഞ്ഞാണ് ജുബൈൽ ജവാസാത്തിൽ എക്സിറ്റ് നൽകാൻ നടപടി തുടങ്ങിയത്. അതുവരെ ദമ്മാമിലോ ഖഫ്ജിയിലോ പോയി വേണമായിരുന്നു എക്സിറ്റ് നേടാൻ. ജുബൈലിലും പരിസര പ്രദേശങ്ങളിലുള്ളവർക്കും വളരെ ദൂരം യാത്രചെയ്ത് എക്സിറ്റ് നേടുന്നത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. സംഭവം സന്നദ്ധപ്രവർത്തകർ അംബാസഡർ അഹമ്മദ് ജാവേദിെൻറ ശ്രദ്ധയിൽ കൊണ്ടുവരുകയും മന്ത്രാലയവുമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു.
അതിെൻറ കൂടി പ്രതിഫലനമായാണ് ജുബൈൽ ജവാസത്തിൽ പൊതുമാപ്പ്കാർക്ക് എക്സിറ്റ് നൽകാൻ നടപടി തുടങ്ങിയത്. അബ്ദുല്ല മുഹമ്മദ് അൽ-ബശീറിെൻറ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് നടന്ന് വന്നത്. അതിനിടെ റമദാെൻറ അവസാന ആഴ്ച പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. പൊതുമാപ്പിെൻറ കാലാവധി ഒരുമാസം കൂടി നീട്ടിയെങ്കിലും ജുബൈൽ ജവാസത്തിൽ എക്സിറ്റ് തുടർന്നും നൽകുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. അടുത്ത ആഴ്ച മുതൽ വൈകിട്ട് മൂന്നുമുതൽ ഏഴുവരെ സേവനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.