ലബനാനും ഫലസ്തീനും പൂർണ പിന്തുണയെന്ന് സൗദിയും ജോർഡാനും
text_fieldsറിയാദ്: ലബനാനും ഫലസ്തീനും പൂർണ പിന്തുണ ഉൗന്നിപ്പറഞ്ഞ് സൗദി കിരീടാവകാശിയും ജോർദാൻ രാജാവും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽഹുസൈനും റിയാദിൽ നടത്തിയ ചർച്ചക്കിടയിലാണിത്.
ഫലസ്തീനിലെയും ലബനാനിലെയും ജനങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ മാനുഷിക സഹായം നൽകുന്നത് തുടരുമെന്നും ഇരുവരും പറഞ്ഞു. മധ്യപൂർവേഷ്യയിലെ സാഹചര്യങ്ങളും സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും അവർ അവലോകനം ചെയ്തു.
അറബ്, ഇസ്ലാമിക മേഖലകളിലെ നിരവധി വിഷയങ്ങൾക്ക് പുറമേ മധ്യപൂർവേഷ്യൻ മേഖലയിലെ സാഹചര്യങ്ങളിലും സംഭവവികാസങ്ങളും ചർച്ചക്ക് വിഷയീഭവിച്ചു.
പ്രത്യേകിച്ച് മേഖലയിലെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ച വിഷയങ്ങളും ഗസ്സയിലും ലബനാനിലും വെടിനിർത്തലിനും സംഘർഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ചൊവ്വാഴ്ചയാണ് ഹ്രസ്വ സന്ദർശനാർഥം ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽഹുസൈൻ റിയാദിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.