സൗദി അഴിമതിവിരുദ്ധ അതോറിറ്റി 39.8 ദശലക്ഷത്തിെൻറ തട്ടിപ്പ് കണ്ടെത്തി
text_fieldsദമ്മാം: സൗദി മാനവശേഷി സാമൂഹിക വികസന വകുപ്പിെൻറ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് അഴിമതിവിരുദ്ധ അതോറിറ്റി പിടികൂടി. 2018 മുതൽ 2020 വരെയുള്ള കാലയളവിൽ വ്യാജരേഖകൾ ഉപയോഗിച്ച് സംഘം തട്ടിയെടുത്തത് 39.8 ദശലക്ഷം റിയാലാണ്. മാനവ വിഭവശേഷി വികസന ഫണ്ടായ 'ഹദഫി'ൽനിന്ന് ക്രമവിരുദ്ധമായി തുക ചെലവഴിച്ചതായി അഴിമതിവരുദ്ധ അതോറിറ്റിക്ക് ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ വെട്ടിപ്പ് കണ്ടെത്തിയത്.
നേരത്തേയുള്ള പേമെൻറ് ഓർഡറുകൾ നമ്പറുകൾ മാറ്റി വീണ്ടും ഉപയോഗിച്ചാണ് ഇവർ പണം സൗദി പൗരെൻറ വാണിജ്യ അക്കൗണ്ടിലേക്ക് പലേപ്പാഴായി മാറ്റിയത്. മാനവശേഷി വകുപ്പിെൻറ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അതിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് പുതിയ വെണ്ടറെ ഉൾപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.
തങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സിസ്റ്റത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ശക്തമായ നടപടികളാണ് ഇത്തരം തട്ടിപ്പുകൾക്കെതിരെ കൈക്കാെള്ളുകയെന്ന് മന്ത്രാലയം വെളിപ്പെടുത്തി. ഒപ്പം ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാവിധ നടപടികളും സ്വീകരിക്കും. വിഷൻ 2030 പ്രകാരം രാജ്യത്തിെൻറ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള യാത്രയിൽ തടസ്സം തീർക്കുന്ന അഴിമതികൾക്കെതിരെ പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 980ൽ പരാതിപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.