സൗദി അരാംകോ ഓഹരി വിൽപനക്ക് അംഗീകാരം
text_fieldsറിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ പ്രഥമ ഓഹരിവിൽപന (ഐ.പ ി.ഒ) തീയതി പ്രഖ്യാപിച്ചു. ഡിസംബർ മുതൽ ഓഹരിവിൽക്കാനാണ് സൗദി സർക്കാർ അനുമതി നൽകിയ തെന്ന് അരാംകോ ചെയർമാൻ യാസിർ അൽ റുമയ്യാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാ ഴ്ച രാത്രി ചേർന്ന ഉന്നതതല യോഗത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആണ് ഐ. പി.ഒക്ക് അനുമതി നൽകിയത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി സൗദി അരാംകോ ഒാഹരിവിൽപന നടപടികൾക്ക് തുടക്കമായി. അടുത്ത പത്തു ദിവസത്തിനകം ഓഹരി വാങ്ങാന്‍ താല്പര്യമുള്ളവരുമായി ചര്‍ച്ച നടത്തും. ഡിസംബറില്‍ ആഭ്യന്തര വിപണിയിലും അടുത്ത വര്‍ഷം ലോക ഓഹരി വിപണിയിലും അരാംകോ ഇറങ്ങും.
ഒന്നു മുതല്‍ രണ്ടു ശതമാനം വരെയാണ് അരാംകോ ആദ്യഘട്ടത്തിൽ ആഭ്യന്തര വിപണിയില്‍ വില്‍ക്കുക. ഇതിെൻറ ആദ്യ പടിയായി ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലില്‍ വില്പന നടത്തും. ഒരു ശതമാനം ഓഹരിക്ക് രണ്ടായിരം കോടി ഡോളറാണ്(142 ലക്ഷംകോടി രൂപ) പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഓഹരി വില്പന ചൈനയിലെ ഇ-കോമേഴ്സ് ഭീമനായ ആലിബാബയുടേതാണ്. 2500കോടി ഡോളറിനാണ് ആലിബാബയുടെ ഓഹരി വിറ്റഴിച്ചത്. സൗദി അരാംകോയുടെ വില്പന പ്രതീക്ഷ പ്രകാരം നടന്നാല്‍ ഓഹരി വിപണിയിലെ ലോക റെക്കോഡ് മറികടക്കും.
സ്വദേശികള്‍ക്കും കമ്പനികള്‍ക്കും ഓഹരി വാങ്ങാം. അരാംകോയുടെ ഓഹരി വിപണി പ്രവേശനത്തോടെ സൗദി സമ്പദ്ഘടന കൂടുതല്‍ കരുത്തുനേടും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബർ 11നാകും ഒാഹരികൾ റിയാദ് ഓഹരിവിപണിയിൽ വ്യാപാരം തുടങ്ങുക. അരാംകോയുടെ ഓഹരി ലിസ്റ്റിങ്ങിനുവേണ്ടി ന്യൂയോർക്, ലണ്ടൻ സ്റ്റോക് ഓഹരിവിപണികൾ മത്സരിച്ചതാണ്. ഒടുവിൽ റിയാദ് ഓഹരിവിപണിയിൽ മാത്രം ലിസ്റ്റിങ് മതിയെന്നു തീരുമാനിക്കുകയായിരുന്നു.
വിവിധ സർക്കാറുകളുടെ നിക്ഷേപ നിധികളും വലിയ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളും ഓഹരി കൈവശമാക്കാൻ മത്സരിക്കുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. സിറ്റി ഗ്രൂപ്, ഗോൾഡ് മാൻ സാഷെ, ജെ.പി മോർഗൻ ചേസ് തുടങ്ങിയ നിക്ഷേപക ബാങ്കുകളാണ് ഒാഹരിവിൽപനക്ക് നേതൃത്വം നൽകുന്നത്. സൗദി അറേബ്യയിലെ ദഹ്റാൻ ആണ് അരാംകോയുടെ ആസ്ഥാനം. ലോകവിപണിയിൽ എത്തുന്ന അസംസ്കൃത എണ്ണശേഖരത്തിെൻറ പത്തിലൊന്ന് അരാംകോയിൽ നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.