Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഇന്ന്​ 3026...

സൗദിയിൽ ഇന്ന്​ 3026 പേർ സുഖം പ്രാപിച്ചു​​​ 

text_fields
bookmark_border
സൗദിയിൽ ഇന്ന്​ 3026 പേർ സുഖം പ്രാപിച്ചു​​​ 
cancel

റിയാദ്​: കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങൾക്ക്​ ആശ്വാസം പകർന്ന്​ സൗദി അറേബ്യയിൽ രോഗമുക്തരുടെ എണ്ണം വീണ്ടും ഉയർന്നു. തി-ങ്കളാഴ്​ച 3026 പേർ ​സുഖം 
പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 28748 ആയി. എന്നാൽ പുതുതായി 2593 പേർക്ക്​ കൂടി കോവിഡ്​ പോസിറ്റീവായി. ഇതടക്കം ആശുപത്രികളിൽ 
ചികിത്സയിൽ കഴിയുന്നവർ ആകെ​ 28277 പേരാണ്​. സുഖം പ്രാപിച്ചവരുടെ എണ്ണത്തേക്കാൾ കുറവാണിത്​ എന്നത്​ ആശ്വാസത്തിന്​ വക നൽകുന്നതാണ്​.

രാജ്യത്ത്​ ഇതുവരെ വൈറസ്​ ബാധിച്ചവരുടെ എണ്ണം 57345 ആയി. ചികിത്സയിലുള്ളവരിൽ 237 പേരാണ്​ ഗുരുതരാവസ്ഥയിൽ. ബാക്കിയുള്ളവരുടെ ആരോഗ്യനില പുരോഗതിയിലാണ്​​. 
തിങ്കളാഴ്​ച എട്ട്​ വിദേശികൾ കൂടി മരിച്ചിട്ടുണ്ട്​. ആകെ മരണസംഖ്യ 320 ആയി. മക്ക (4), ജിദ്ദ (1), മദീന (1), ദമ്മാം​ (1), ബുറൈദ​ (1) എന്നിവിടങ്ങളിലാണ്​ മരണം. സ്​ത്രീകൾക്കും കുട്ടികൾക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതിയ രോഗികളിൽ 25 ശതമാനം​ സ്​ത്രീകളും 11 ശതമാനം കുട്ടികളുമാണ്​​. യുവാക്കൾ മൂന്ന്​ ശതമാനമാണ്​. രോഗബാധിതരിൽ സൗദി പൗരന്മാരുടെ എണ്ണം 44 ശതമാനമായി ഉയർന്നിട്ടുണ്ട്​. ബാക്കി 56 ശതമാനം വിവിധ വിദേശരാജ്യക്കാരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 15549 കോവിഡ്​ ടെസ്​റ്റുകളാണ്​ നടത്തിയത്​. ഇതുവരെ 601954 ടെസ്​റ്റുകൾ നടന്നു.

രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ ഒരു മാസം പൂർത്തിയാക്കി. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​​​​െൻറ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോൺ ചെയ്​ത്​ വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. നാലുപേർ കൂടി മരിച്ചതോടെ മക്കയിൽ 134 ഉം ഒരോരുത്തർ മരിച്ച്​ ജിദ്ദയിൽ 95 ഉം മദീനയിൽ 42ഉം ദമ്മാമിൽ ആറും ബുറൈദയിൽ മൂന്നുമായി മരണസംഖ്യ. കോവിഡ്​ ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 137 ആയി. 

പുതിയ രോഗികൾ: റിയാദ്​ 642, മക്ക 510, ജിദ്ദ 305, മദീന 245, ദമ്മാം 174, ഹുഫൂഫ്​ 147, ഖോബാർ 133, ഖത്വീഫ്​ 71, ത്വാഇഫ്​ 64, ദറഇയ 44, ദഹ്​റാൻ 34, ജുബൈൽ 33, ഹാസം അൽജലാമീദ്​ 23, ബുറൈദ 18, അൽസഹൻ 18, യാംബു 16, അബ്​ഖൈഖ്​ 10, തബൂക്ക്​ 9, ശറൂറ 9, അൽഖർജ്​ 9, ദുബ 8, ഹാഇൽ 8, മൻഫ അൽഹു​ൈദദ 7, ഹഫർ അൽബാത്വിൻ 6, 
അൽജഫർ 4, ജദീദ അറാർ 4, മഹദ്​ അൽദഹബ്​ 3, ഖുലൈസ്​ 3, അൽറയീൻ 3, റൂമ 3, ഖമീസ്​ മുശൈത്​ 2, മഹായിൽ 2, റാസതനൂറ 2, അറാർ 2, ഹുത്ത ബനീ തമീം 2, 
റുവൈദ 2, ദവാദ്​മി 2, സുൽഫി 2, അൽഖഫ്​ജി 1, നാരിയ 1, ഉനൈസ 1, അൽഗാര 1, അൽഗസല 1, സുലൈമാനിയ 1, താദിഖ്​ 1, മജ്​മഅ 1, ലൈല 1, വാദി ദവാസിർ 1, 
സുലൈയിൽ 1, ഹുത്ത സുദൈർ 1, വുതലേൻ 1, മറാത്​ 1

മരണസംഖ്യ: മക്ക 135, ജിദ്ദ 95, മദീന 42, റിയാദ്​ 18, ദമ്മാം 6, ഹുഫൂഫ്​ 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 3, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1, 
തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിർ 1, യാംബു 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1

  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiacoronagulf newsmalayalam newscorona viruscovid 19
News Summary - Saudi Arabia 3026 Covid Test Negative -Gulf news
Next Story