എണ്ണവിലയുടെ സന്തുലാവസ്ഥ സൗദിയുടെ ലക്ഷ്യം - സൗദി ധനമന്ത്രി
text_fieldsദമ്മാം: ഊർജ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ക്രൂഡോയിൽ വിലയുടെ ചാഞ്ചാട്ടം സൗദിയുടെ ലക്ഷ്യമല്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്ആൻ പറഞ്ഞു. സി.എൻ.ബി.സി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണാതീതമായി ഉയരുന്ന വിലയോ, ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന കുറഞ്ഞ വിലയോ സൗദിയുടെ ലക്ഷ്യമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
എണ്ണവില ഗണ്യമായി കുറയുന്നത് ഈ മേഖലയെ പ്രതികൂലമായി ബാധിക്കുകയും തളർത്തുകയും ചെയ്യും. ഒപ്പം രാജ്യങ്ങളുടെ സാമ്പത്തിക നിലനിൽപ്പിനെ ബാധിക്കുകയും ആകെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത് ആഗോള തലത്തിൽ തന്നെ ഊർജ പ്രതിസന്ധിക്ക് കാരണമാകും. പ്രകൃതി വാതകത്തിെൻറ കാര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത് ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനിയന്ത്രിതമായി എണ്ണ വില ഉയരുന്നതും അതിന് വേണ്ടി ശ്രമിക്കുന്നതും സൗദിയുടെ നയമല്ല. നിർമാതാക്കളിൽ നിന്നും, നിക്ഷേപകരിൽ നിന്നും അവരെ നിരാശരാക്കാത്ത സന്തുലിത വിലയാണ് സൗദി ലക്ഷ്യമിടുന്നത്. ഇത് ഈ മേഖലയിൽ നിക്ഷേപം തുടരാൻ അവരെ പ്രേരിപ്പിക്കും. എണ്ണയുടെ വില ആഗോള സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കരുത്. മറിച്ച് അത് വീണ്ടെുക്കാൻ കരുത്ത് പകരുന്നതാകണം. പ്രത്യേകിച്ച് കോവിഡ് 19 െൻറ പ്രതിസന്ധിക്ക് ശേഷമുള്ള ഘട്ടത്തിൽ എണ്ണ വില അതി പ്രധാനമായ ഒന്നായി മാറുകയാണ്. രാജ്യത്തിെൻറ സാമ്പത്തിക പദ്ധതികൾക്കും വിവിധ ഊർജ പദ്ധതികൾക്കും എണ്ണയുടെ സന്തുലിതമായ വില ശക്തമായ പിന്തുണയാണെന്ന് മന്ത്രി വിശദീകരിച്ചു. കാലാവസ്ഥ സംബന്ധിച്ച നയങ്ങളിൽ ലോകം ശ്രദ്ധിച്ചില്ലെങ്കിൽ 'ഇതിലും മോശമായ' ഊർജ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ധനമന്ത്രി പറഞ്ഞു.
ഓരോ രാജ്യവും ലക്ഷ്യങ്ങൾ കൈവരിക്കാൻ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നില്ലെങ്കിൽ, ഇപ്പോൾ കാണുന്നത് പോലെ വളരെ ഗുരുതരമായ ഊർജ പ്രതിസന്ധി സൃഷ്ടിക്കപ്പെടും. ഭാവിയിൽ ഇത് കൂടുതൽ മോശമായേക്കാമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. ക്രൂഡോയലിെൻറ വില അന്താരാഷ്ട്ര വിപണിയിൽ 26 ഡോളറിലേക്ക് കൂപ്പുകുത്തിയേപ്പാഴും അതീവ ശ്രദ്ധയോടെ അതിെൻറ പ്രതിസന്ധികളെ മറികടന്ന രാജ്യമാണ് സൗദി അറേബ്യ. അതിൽ നിന്ന് പുറത്തെത്താനുള്ള ഭരണകൂടത്തിെൻറ ശ്രമങ്ങൾ ഇപ്പോൾ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. കേവലം ഹലാലകളിൽ നിന്ന് രണ്ട് റിയാലിന് മുകളിലേക്ക് സൗദിയിൽ തന്നെ പെട്രോളിെൻറ വില ഉയർന്നിരുന്നു. രണ്ട് മൂന്ന് തവണ വില ഉയർന്നപ്പോഴേക്കും രാജാവിെൻറ നേരിട്ടുള്ള ഇടപെടൽ അതിന് തടയിടുകയായിരുന്നു. രാജ്യത്തിെൻറ സമ്പദ് ഘടനയെ ശക്തമായി കാത്തുവെക്കുേമ്പാഴും ജനങ്ങൾക്ക് അതിഭാരമായി മാറാതെ അതിനെ കൈകാര്യം ചെയ്യാനുള്ള ഭരണകൂടത്തിെൻറ ശ്രദ്ധ ഏറെ അഭിനന്ദനാർഹമായി മാറുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.