അൽഉലയിൽ അത്യാധുനിക റെക്കോഡിങ് സ്റ്റുഡിയോ സ്ഥാപിക്കുന്നു
text_fieldsഅൽഉല: അൽഉല ചലച്ചിത്ര ഏജൻസി ‘ഫിലിം അൽഉല’യുടെ കീഴിൽ അത്യാധുനിക റെക്കോഡിങ് സ്റ്റുഡിയോ സ്ഥാപിക്കുന്നു. സ്റ്റുഡിയോ കോംപ്ലക്സിന്റെ വിപുലീകരണ ഭാഗമായി നിർമിക്കുന്ന സ്റ്റുഡിയോ ജൂണിൽ പ്രവർത്തനസജ്ജമാകും.
190 ചതുരശ്ര മീറ്റർ സ്റ്റുഡിയോ സ്പേസ്, 47 ചതുരശ്ര മീറ്റർ കൺട്രോൾ റൂം, രണ്ട് ഐസൊലേഷൻ ബൂത്തുകൾ, കാറ്ററിങ്, റാക്ക് റൂം തുടങ്ങിയ സൗകര്യങ്ങളാണ് സ്റ്റുഡിയോയിൽ ഒരുക്കുക.
ഗായകസംഘങ്ങളുടെയും വ്യക്തിഗത കലാകാരന്മാരുടെയും വർക്കുകൾ, ഫിലിം റിഹേഴ്സലുകൾ, സംഗീത വിഡിയോകൾ, ഓർക്കസ്ട്രൽ സെഷനുകൾ എന്നിവയുൾപ്പെടെ നിരവധി ഓഡിയോ റെക്കോഡിങ് ആവശ്യങ്ങൾക്കായി സ്റ്റുഡിയോ ഉപയോഗിക്കാം. പ്രഫഷനൽ റെക്കോഡിങ് എൻജിനീയർമാരുടെയും കലാകാരന്മാരുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള അത്യാധുനിക ഓഡിയോ റെക്കോഡിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്റ്റുഡിയോ സജ്ജീകരിക്കുക. ചലച്ചിത്ര-സംഗീത നിർമാണത്തിനുള്ള മുൻനിര കേന്ദ്രമാക്കി അൽഉലയെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.