Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓരോ 100 പേർക്കും ഒരു...

ഓരോ 100 പേർക്കും ഒരു പ്രോഗ്രാമർ: പുത്തൻ സംരംഭങ്ങളുമായി സൗദി അറേബ്യ; നാല്​ ബില്യൺ റിയാലിന്‍റെ പദ്ധതി പ്രഖ്യാപിച്ചു

text_fields
bookmark_border
ഓരോ 100 പേർക്കും ഒരു പ്രോഗ്രാമർ: പുത്തൻ സംരംഭങ്ങളുമായി സൗദി അറേബ്യ; നാല്​ ബില്യൺ റിയാലിന്‍റെ പദ്ധതി പ്രഖ്യാപിച്ചു
cancel
camera_alt

സൗദിയിൽ നിർമിച്ച ആദ്യത്തെ സ്മാർട്ട് ചിപ്പ്​ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രി എൻജിനീയർ അബ്​ദുല്ല അൽസവാഹ ഉയർത്തിക്കാട്ടുന്നു

ജിദ്ദ: യുവാക്കളുടെ ഡിജിറ്റൽ കഴിവുകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ നാല്​ ബില്യൺ റിയാലിന്‍റെ സാങ്കേതിക സംരംഭങ്ങൾ പ്രഖ്യാപിച്ചു. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ്​ ആൻറ്​ ഡ്രോൺസ്, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി എന്നിവയുടെ ആതിഥേയത്വത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് തലസ്ഥാന നഗരിയായ റിയാദിൽ 'ലോഞ്ച്' എന്ന പരിപാടിയുടെ പ്രഖ്യാപനം നടന്നത്​.

മിഡിൽ ഈസ്​റ്റിലേയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ സാങ്കേതിക പരിപാടിയായാണ്​ ഇതിനെ കണക്കാക്കുന്നത്​. പ്രോഗ്രാമിങ്​, സാങ്കേതിക കണ്ടുപിടുത്തങ്ങൾ, ഗെയിംസ്‌ വ്യവസായം എന്നിവയിൽ താൽപര്യമുള്ളവരും വിദഗ്​ധരുമായ നിരവധി സംരംഭകരും സാ​ങ്കേതിക രംഗത്തെ ലോകത്തെ പത്തോളം വൻകിട കമ്പനികളും പ്രഖ്യാപന വേളയിൽ സാക്ഷികളായി.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്ത്​ സാങ്കേതിക കമ്പനികളുടെ സഹകരണത്തോടെ​ ഏകദേശം നാല്​ ബില്യൺ റിയാലിന്‍റെ സംരംഭങ്ങളുടെയും സാങ്കേതിക പരിപാടികളുടെയും പാക്കേജാണ്​ ചടങ്ങിൽ പ്രഖ്യാപിച്ചത്​. ഡിജിറ്റൽ കഴിവുകൾ മെച്ചപ്പെടുത്തുക, 2030 ഓടെ ഓരോ 100 സൗദികൾക്കും ഒരു പ്രോഗ്രാമർ എന്ന ലക്ഷ്യം കൈവരിക്കുക, പുതിയ കണ്ടുപിടുത്തങ്ങളിലേക്ക്​ സ്വദേശികളായ യുവതി യുവാക്കളെ പ്രോത്സാഹിപ്പിക്കുക, ലോകാടിസ്ഥാനത്തിൽ ഉന്നത സ്ഥാനത്തെത്തുക എന്നിവയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതു കൂടിയാണിത്​. ലോകത്തെ പ്രമുഖ കമ്പനികളായ ഗൂഗിൾ, ആമസോൺ, ഐ.ബി.എം, സിസ്കോ, ഒറാക്കിൾ, മൈക്രോസോഫ്റ്റ്, ട്രെൻഡ് മൈക്രോ, അവെൻസ് സെക്യൂരിറ്റി എന്നിവ പരിശീലന പരിപാടികൾ ആരംഭിക്കുന്നതിൽ സൗദി അറേബ്യയുമായി സഹകരിക്കുമെന്ന്​ പരിപാടിയിൽ പ്രഖ്യാപിച്ചു.

ലോഞ്ച് ഇവൻറിന്‍റെ സംഘാടകർ 'ഹിമ്മ, ഖിമ്മ, തുവൈഖ്​' എന്നീ മൂന്ന് പ്രധാന സംരംഭങ്ങളും പരിപാടിയിൽ പ്രഖ്യാപിച്ചു. സൗദി കമ്മ്യൂണിക്കേഷൻസ്​ ആൻറ്​ ഇൻഫർമേഷൻ ടെക്​നോളജി മന്ത്രി എൻജിനീയർ അബ്​ദുല്ല അൽസവാഹ, റോയൽ കോർട്ട്​ ഉപദേശകനും ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി ചെയർമാനുമായ തുർക്കി ആലു ശൈഖ്​, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി പ്രസിഡൻറ്​ ഡോ. അബ്​ദുല്ല ശറഫ് അൽഗാമിദി, സൈബർ സുരക്ഷ, പ്രോഗ്രാമിങ്​, ഡ്രോൺസ് എന്നിവക്കായുള്ള സൗദി ഫെഡറേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഫൈസൽ അൽ ഖമീസി, ​ദേശീയ ടെലികോമിലെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Saudi Arabia announced four billion riyal project
Next Story