Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ മൂലമുള്ള മരണനിരക്കിൽ വീണ്ടും കുറവ്​

text_fields
bookmark_border
covid Outbreak virus in Cherthala
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ മൂലമുള്ള പ്രതിദിന മരണനിരക്കിൽ വീണ്ടും കാര്യമായ കുറവ്​. ചികിത്സയിലായിരുന്ന ആറുപേരുടെ മരണം മാത്രമാണ്​​​ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി വ്യാഴാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. 108 പേർക്ക്​ പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു​. 138 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 363485 ഉം രോഗമുക്തരുടെ എണ്ണം 355037 ഉം ആയി. മരണസംഖ്യ 6278 ആയി ഉയർന്നു.


അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2170 പേരാണ്​. ഇതിൽ 328 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനമായി. മരണനിരക്ക്​ 1.7 ശതമാനമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 48, മക്ക 24, കിഴക്കൻ പ്രവിശ്യ 15, വടക്കൻ അതിർത്തി മേഖല 7, മദീന 3, തബൂക്ക്​​ 3, ജീസാൻ 2, നജ്​റാൻ 2, അസീർ 2, ഖസീം 1, ഹാഇൽ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Gulf NewsSaudi Arabia
Next Story