വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സൗദി അറേബ്യയും
text_fieldsറിയാദ്: വെനീസിൽ നടക്കുന്ന 79ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സൗദി അറേബ്യയും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചലച്ചിത്രോത്സവമാണ് 'ലാ ബിനാലെ ഡി വെനീസിയ'. കല, വിനോദം, വ്യവസായം എന്നിങ്ങനെ എല്ലാ രൂപങ്ങളിലും അവബോധം വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മേളയുടെ ലക്ഷ്യം. ആഗസ്റ്റ് 31ന് ആരംഭിച്ച മേള സെപ്റ്റംബർ 10 നാണ് സമാപിക്കുന്നത്. ഈ മേളയിൽ പങ്കെടുക്കുന്നതിലൂടെ അന്താരാഷ്ട്ര വേദികളിലെ സാന്നിധ്യം ശക്തിപ്പെടുത്താനും ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കാനും നിലവിലുള്ളത് ശക്തിപ്പെടുത്താനും സൗദി ഫിലിം കമീഷൻ ലക്ഷ്യമിടുന്നതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. രാജ്യത്തേക്ക് അന്താരാഷ്ട്ര ചലച്ചിത്ര നിർമാതാക്കളെ ആകർഷിക്കുന്നതിന് ഇതുവഴി സാധിക്കും.
സൗദി കമീഷൻ മേളയിൽ നടത്തുന്ന ശിൽപശാലകൾ വഴി രാജ്യത്തെ സിനിമ വ്യവസായത്തെയും അതിന്റെ വിജയങ്ങളെയും ഉയർത്തിക്കാട്ടാൻ ശ്രമിക്കുകയാണ്. ലോക ചലച്ചിത്രവേദികളിൽ സാന്നിധ്യം വർധിപ്പിച്ച് വികസനത്തിനും വളർച്ചക്കും അവസരങ്ങൾ കണ്ടെത്തി സൗദിയിലെ പ്രതിഭകളെ ഉയർത്തിക്കൊണ്ടുവരികയെന്നതും കമീഷൻ പദ്ധതിയിടുന്നു.
സിനിമയുടെ ചരിത്രം നന്നായി മനസ്സിലാക്കുന്നതിനുള്ള സംഭാവന എന്ന നിലയിൽ പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി അവലോകന പരിപാടികളും ഫെസ്റ്റിവലിൽ സംഘടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.