യു.എ.ഇ അടക്കം നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് വീണ്ടും വിലക്ക്
text_fieldsജിദ്ദ: യു.എ.ഇയും എത്യോപ, വിയറ്റ്നാം, അഫ്ഖാനിസ്ഥാൻ എന്നി 4 രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനത്തിന് സൗിദി വീണ്ടും വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം കൂടുന്നതും ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യവുമാണ് പുതിയ തീരുമാനം. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയിലേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്ക് പോകാന്‍ സൗദി പൗരന്മാര്‍ പ്രത്യേക അനുമതി വാങ്ങണം. ഞായറാഴ്ച രാത്രി പതിനൊന്ന് മണിമുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ഇതോടെ യാത്രാ വിലക്കുള്ള രാജ്യങ്ങള്‍ 13 ആയി.
ഈ രാജ്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ പ്രവേശിച്ചവർക്കും പ്രവേശനം ഇനി അനുവദിക്കുകയില്ല. സൗദി പൗരന്മാർ അല്ലാത്തവർക്ക് വിലക്കില്ലാത്ത രാജ്യങ്ങളിൽ പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ ഉപാധികളോടെ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ. യാത്ര വിലക്കിയിട്ടുള്ള രാജ്യങ്ങളുമായുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കും. ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥ നടപ്പാക്കുകയും ചെയ്യും.
ഇപ്പോള്‍ ഈ നാല് രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്ക് ഞായറാഴ്ച രാത്രി 11 നകം രാജ്യത്ത് പ്രവേശിക്കാം. വിമാന വിലക്കും ഇതേ സമയത്ത് നിലവില്‍ വരും.
പല ആവശ്യങ്ങൾക്കായി അടുത്തിടെ ദുബൈയിലേക്ക് പോയ മലയാളികൾ ഉൾപ്പെടെ നിരവധി പരേരാണ് ഇപ്പോൾ ബുദ്ധിമുട്ടിയാലിയിരക്കുന്നത്. മിക്കവരും ഇന്ന് തന്നെ പി.സി.ആർ ടെസ്റ്റ് നടത്തി നാളെതന്നെ തിരിച്ച് പോരാനുള്ള ഒരുക്കത്തിലാണ്. മലയാളികളടക്കമുള്ള നൂറുകണക്കിന് പ്രവാസികള്‍ സൗദിയിലേക്ക് വരാന്‍ ഉപയോഗിച്ച മാര്‍ഗമാണ് എതോപ്യ വഴിയുള്ള യാത്ര. അതും മുടങ്ങുങ്ങിയിരിക്കുകയാണ്. എത്യോപയിലെത്തി കോറൻറീനിൽ കഴിയുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.