സൗദിയിൽ തബ്ലീഗ് ജമാഅത്തിന് നിരോധനം
text_fieldsജിദ്ദ: സൗദി അറേബ്യയിൽ തബ്ലീഗ് ജമാഅത്തിന് ഭരണകൂടം നിരോധനം ഏർപ്പെടുത്തി. ഇസ്ലാമിക മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പള്ളികളിലെ ജുമുഅ ഖുതുബയിൽ തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും അവരുടെ പാളിച്ചകൾ വിശദീകരിക്കാനും ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് ഈ മാസം ആറിന് മേഖല മതകാര്യ ഓഫീസുകൾക്ക് നിർദേശം നൽകിയിരുന്നു.
രാജ്യത്ത് നിരോധിച്ച സംഘടനകളുടെ കൂട്ടത്തിലാണ് തബ്ലീഗ് ജമാഅത്തെന്ന് അതിൽ വ്യക്തമാക്കിയിരുന്നു. സംഘടനക്ക് ആശയ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളിൽ അപകടമുണ്ടെന്നും ജനങ്ങളെ ബോധവത്കരിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. അവർ മറിച്ച് അവകാശപ്പെട്ടാലും തീവ്രവാദത്തിെൻറ കവാടങ്ങളിലൊന്നായി അവരുടെ പ്രവർത്തനത്തെ കാണണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിെൻറ തുടർച്ചയെന്നോണം വെള്ളിയാഴ്ച സൗദി ഗ്രാൻഡ് മുഫ്തി അബ്ദുൽഅസീസ് ബിൻ അബ്ദുല്ല ആലുശൈഖും തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജാഗ്രത കൈക്കൊള്ളാൻ ട്വിറ്ററിൽ നിർദേശം നൽകിയതായി 'അൽഖലീജ്' പത്രം റിപ്പോർട്ട് ചെയ്തു.
ഗുണപ്രദമായ വിജ്ഞാനവുമായി ബന്ധമില്ലാത്ത തസവ്വുഫിെൻറ മാർഗം കൈക്കൊള്ളുകയും ദിക്റുകളിൽ ശ്രദ്ധയൂന്നുകയും ചെയ്യുന്ന തബ്ലീഗ് ജമാഅത്ത് ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങിവരുന്നതു വരെ അവരുമായി കൂട്ടുകൂടുന്നത് അദ്ദേഹം വിലക്കി. ഇന്ത്യയിൽ 1927ൽ രൂപം കൊണ്ട തബ്ലീഗ് ജമാഅത്ത് ആത്മീയപ്രചോദനത്തിലൂടെയുള്ള പ്രചാരണപ്രവർത്തനമാണ് നടത്തുന്നതെന്നും സൗദിയിൽ അൽഅഹ്ബാബ് എന്ന പേരിൽ പ്രവർത്തിക്കുന്ന ജമാഅത്ത് വിവിധ അറബ് മുസ്ലിം നാടുകളിൽ സജീവമാണെന്നും 'അൽഖലീജ്' റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.