സൗദിയിൽ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ തുടങ്ങി
text_fieldsജിദ്ദ: കോവിഡ് വാക്സിൻ ലഭിക്കുന്നതിന് പൊതുജനങ്ങളുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വിദേശികൾക്കും 'സിഹ്വത്തി' എന്ന ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാം. http://onelink.to/yjc3nj എന്ന ലിങ്കിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം. വാക്സിൻ പൂർണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നുണ്ടെന്നും ശരീരത്തിൽ ആൻറിബോഡികൾ ദീർഘകാലം രൂപപ്പെടുത്തി നിർത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്. വാക്സിൻ നൽകുന്നത് പൂർണമായും സൗജന്യമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ മൂന്ന് ഘട്ടങ്ങളായി നടക്കും. ഒരോ ഘട്ടങ്ങളിലും നിശ്ചിത വിഭാഗം ആളുകൾക്കാണ് വാക്സിൻ നൽകുക.
ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നവർ:
1. 65 വയസിന് മുകളിലുള്ള പൗരന്മാരും വിദേശികളും
2. വൈറസ് ബാധക്ക് ഏറ്റവും സാധ്യതയുള്ള ജോലിയിലേർപ്പെടുന്നവർ
3. അമിതവണ്ണമുള്ളവർ (ആകെ ശരീര ഭാര സൂചിക (ബി.എം.െഎ) 40 കവിഞ്ഞവർ)
4. അവയവം മാറ്റിവക്കപ്പെട്ടവരോ രോഗപ്രതിരോധ മരുന്നുകൾ കഴിക്കുന്ന പ്രതിരോധ ശേഷിയില്ലാത്തവരോ
5. ആസ്തമ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, കോറോണറി ആർട്ടറി രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത ഹൃദ്രോഗം, നിത്യമായ ശ്വാസകോരോഗങ്ങൾ, മുമ്പ് മസ് തിഷ്കാഘാതമുണ്ടായവർ
രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നവർ:
1. 50 വയസിനു മുകളിലുള്ള പൗരന്മാരും വിദേശികളും
2. ആരോഗ്യ മേഖലയിലെ മറ്റ് ജീവനക്കാർ
3. ആസ്തമ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, കോറോണറി ആർട്ടറി രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത ഹൃദ്രോഗം, നിത്യമായ ശ്വാസകോരോഗങ്ങൾ, മുമ്പ് മസ് തിഷ്കാഘാതമുണ്ടായവർ, അർബുദ ബാധിതർ, അമിതവണ്ണമുള്ളവർ (ആകെ ശരീര ഭാര സൂചിക (ബി.എം.െഎ) 30നും 40നും ഇടയിലുള്ളവർ)
മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്നവർ:
1. വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്ന പൗരന്മാരും വിദേശികളും
കോവിഡിെൻറ തുടക്കം മുതൽ രാജ്യത്ത് സ്വീകരിച്ച പ്രതിരോധ നടപടികളുടെ തുടർച്ചയാണ് ഇതെന്നും ഇതിലുടെ പകർച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാനും പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായിരിക്കുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.