ഇസ്രായേലിന്റെ തീവ്രവാദപരമായ പ്രസ്താവനകൾ നിരസിക്കുന്നതായി സൗദി മന്ത്രിസഭ
text_fieldsറിയാദ്: തീവ്രവാദപരമായ ഇസ്രായേലി പ്രസ്താവനകളും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങൾക്ക് നേരെയുള്ള തുടർച്ചയായ പ്രകോപനവും ശക്തമായി നിരസിക്കുന്നതായി സൗദി മന്ത്രിസഭ വ്യക്തമാക്കി. ചൊവ്വാഴ്ച റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണിത്. ഫലസ്തീൻ ജനത കടന്നുപോകുന്ന മാനുഷിക ദുരന്തത്തിന് അറുതി വരുത്താനും അന്താരാഷ്ട്ര നിയമങ്ങൾ, മാനദണ്ഡങ്ങൾ, പ്രമേയങ്ങൾ എന്നിവയുടെ തുടർച്ചയായ ലംഘനങ്ങൾക്ക് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കാനുള്ള ഗുരുതരമായ സംവിധാനങ്ങൾ സജീവമാക്കാനും അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രിസഭ അഭ്യർഥിച്ചു.
സുഡാനീസ് ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും ശത്രുതക്ക് ശാശ്വതമായ വിരാമം കൈവരിക്കുന്നതിനുള്ള കൃത്യമായതും അടിയന്തരവുമായ നടപടികൾ കൈക്കൊള്ളുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സർലൻഡിൽ നടന്ന യോഗങ്ങളുടെ ഫലങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തു. സഹോദര രാജ്യമായ സുഡാനിലേക്ക് സുരക്ഷിതത്തവും സ്ഥിരതയും തിരികെ വരുന്നതുവരെ സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തിലെ പങ്കാളികളുമായി പ്രവർത്തിക്കുന്നത് തുടരുമെന്ന് മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തെ രണ്ടാം പാദത്തിൽ എണ്ണയിതര കയറ്റുമതിയിൽ 10.5 ശതമാനം വർധന ഉൾപ്പെടെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക സാമ്പത്തിക സംഭവവികാസങ്ങളും ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളും സൂചകങ്ങളും മന്ത്രിസഭ വിലയിരുത്തി.
ഖുർആൻ മനഃപാഠമാക്കുന്നതിനും പാരായണം ചെയ്യുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള അന്താരാഷ്ട്ര കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര മത്സരത്തിലെ വിജയികളെ മന്ത്രിസഭ അഭിനന്ദിച്ചു.
രാജ്യം സ്ഥാപിതമായത് മുതൽ ദൈവിക ഗ്രന്ഥത്തെ സേവിക്കുന്നത് ഏറ്റവും ശ്രേഷ്ഠവും ഉന്നതവുമായ ലക്ഷ്യങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇത് നേടുന്നതിന് വലിയ പരിഗണനകളോടെ വിവിധ മാർഗങ്ങളും രീതികളും ഉപയോഗിച്ചതായും ഈ സന്ദർഭത്തിൽ മന്ത്രിസഭ പറഞ്ഞു.
റിയാദ് ആതിഥേയത്വം വഹിച്ച ഒന്നാമത് ഇലക്ട്രോണിക് സ്പോർട്സ് ലോകകപ്പിന്റെ വിജയത്തെ മന്ത്രിസഭ പ്രശംസിച്ചു.
ഇത് പ്രധാന കായിക മത്സരങ്ങൾക്കും ഇവന്റുകൾക്കുമുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.