Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right93-ാം...

93-ാം ദേശീയദിനാഘോഷത്തിമിർപ്പിൽ സൗദി അറേബ്യ

text_fields
bookmark_border
Saudi Arabia National Day Celebration 2023
cancel
camera_alt

93-ാം ദേശീയദിനത്തിന്റെ ഭാഗമായി ആഘോഷത്തിമിർപ്പിൽ മൂഴുകിയ സൗദി അറേബ്യൻ

തെരുവുകൾ 

ജിദ്ദ: സൗദി അറേബ്യയുടെ 93-ാം ദേശീയദിനം ഇന്ന്​. രാജ്യമെങ്ങും വിപുലമായ ആഘോഷമാണ്​ കൊണ്ടാടുന്നത്​. സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും കൈകോർത്ത്​ വർണശബളമായ പരിപാടികൾ ദിവസങ്ങൾക്ക്​ മുമ്പ്​ തന്നെ ആരംഭിച്ചു. പോയ വർഷങ്ങളിൽ രാജ്യം കൈവരിച്ച അസൂയാവഹമായ വളർച്ചയും പുരോഗതിയും നേട്ടങ്ങളും വികസനവുമെല്ലാം പൗരന്മാരും വിദേശികളും സ്​മരിക്കുന്ന വേളയാണിത്​.

രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളും റൗണ്ട്​ എബൗട്ടുകളും പാലങ്ങളും നഗര പ്രവേശന കവാടങ്ങളും സർക്കാർ കെട്ടിടങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം വർണ ദീപങ്ങളാൽ അലങ്കരിച്ചും പരസ്യബോർഡുകളിലും ഇലക്​ട്രോണിക്​ സ്​ക്രീനുകളിലും ദേശീയപതാകകളും ദേശീയദിനാഘോഷ ലോഗോയും പോസ്​റ്റുചെയ്തും വൈവിധ്യമാർന്ന കലാസംസ്​കാരിക കായിക വൈജ്ഞാനിക വിനോദ പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിച്ചും നാടും നഗരവും ഒന്നാകെ ദേശീയ ദിനാഘോഷത്തിന്റെ ഉണർവിലും നിറവിലുമാണ്​.

1932ൽ അബ്​ദുൽ അസീസ് രാജാവി​ന്റെ കൈകളാൽ രാജ്യം ഏകീകരിക്കപ്പെട്ടതി​ന്റെ വാർഷികമാണ്​​ സെപ്​റ്റംബർ 23ന്​ ദേശീയ ദിനമായി കൊണ്ടാടുന്നത്​. രാജ്യത്തെ പൂർവികരുടെ ത്യാഗത്തെ സ്മരിക്കുകയും ഭരണകൂടവും ജനങ്ങളും തമ്മിലുള്ള യോജിപ്പി​ന്റെയും സ്നേഹത്തി​ന്റെയും വിശ്വസ്തതയുടെയും ആഴം ഉൾക്കൊള്ളുകയും ചെയ്യുന്ന ദിനം കൂടിയാണിത്​​. സമ്പന്നമായ ഭൂതകാലത്തെ സ്​മരിച്ചും അതിൽനിന്ന്​ ഊർജം സംഭരിച്ചും സമൃദ്ധമായ ഭാവിയിലേക്ക്​ കൂടുതൽ കരുത്തോടെ കുതിക്കാനുള്ള തയാറെടുപ്പി​​േൻറത്​ കൂടിയാണ്​​​ ദേശീയ ദിനം.

അറേബ്യൻ ഉപഭൂഖണ്ഡത്തിലെ നാട്ടുരാജ്യങ്ങൾ 1927ൽ തന്നെ തന്റെ അധീനതയിലായെങ്കിലും നജദ്​, ഹിജാസ്​ എന്നീ രണ്ട്​ ഉപരാജ്യങ്ങളാക്കിയാണ്​ അബ്​ദുൽ അസീസ്​ രാജാവ്​ ഭരണനിർവഹണം തുടർന്നത്​. 1932 സെപ്​റ്റംബർ 23നാണ്​ നജദും ഹിജാസും ഏകോപിപ്പിച്ച്​ സൗദി അറേബ്യ എന്ന പേരിൽ ഒറ്റ രാജ്യമായി പ്രഖ്യാപിക്കുന്നത്​. ഇതി​ന്റെ ഓർമദിനമായി സെപ്റ്റംബർ 23നെ ആദ്യം മുതലേ കണ്ടിരുന്നെങ്കിലും 2005ൽ ഫഹദ് രാജാവാണ്​​​ സൗദി ദേശീയ ദിനാചരണം പ്രഖ്യാപിക്കുന്നത്. തുടർന്ന്​ ഈ ദിനത്തിൽ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചു. പിന്നീട് ഒരോ വർഷവും വൻ പ്രാധാന്യത്തോടെയും വിപുലമായ പരിപാടികളോടെയുമാണ്​ ദേശീയദിനം ആഘോഷിച്ചുവരുന്നത്​.

93ാം ദേശീയ ദിനം ആഘോഷിക്കു​േമ്പാൾ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​ന്റെ നേതൃത്വത്തിൽ സൗദി അറേബ്യ എല്ലാ മേഖലകളിലും പ്രകടമായ പുരോഗതിക്ക് സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുകയാണ്​​. വ്യക്തമായ തീരുമാനങ്ങളുടെയും കൃത്യമായ നിർദേശങ്ങളുടെയും ഫലമായി വളർച്ച, സമൃദ്ധി, വികസനം, പുരോഗതി എന്നിവ സാധ്യമാക്കി സൗദി ഇന്ന്​ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക്​ കുതിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തിന്​ അവഗണിക്കാനാവാത്ത വലിയ ശക്തിയായി സൗദി മാറിക്കഴിഞ്ഞു. നേരായ സമീപനം, ജ്ഞാനപൂർവകമായ നയം, മാനുഷികവും ജീവകാരുണ്യവുമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ലോകജനതകൾക്കിടയിലും രാഷ്​ട്ര നേതാക്കൾക്കിടയിലും ഉന്നതമായ സ്ഥാനവും സൗദി ​അറേബ്യക്ക്​ ഇതിനകം നേടിയെടുക്കാനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National dayCelebratingSaudi Arabia
News Summary - Saudi Arabia Celebrating 93th national day
Next Story