Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹുറൂബ്​ നിയമത്തിൽ...

ഹുറൂബ്​ നിയമത്തിൽ മാറ്റം​; 60 ദിവസത്തിനുള്ളിൽ രാജ്യം വിടുകയോ സ്​പോൺസർഷിപ്പ്​ മാറുകയോ ചെയ്യാം

text_fields
bookmark_border
Huroob Law in saudi
cancel

ജിദ്ദ: 'ഹുറൂബ്​' നിയമത്തിൽ മാറ്റം വരുത്തി സൗദി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം. തൊഴിലിൽനിന്ന്​ വിട്ടുനിൽക്കുന്നെന്നോ ത​െൻറ കീഴിൽനിന്ന്​ ഒളിച്ചോടിയെന്നോ കാണിച്ച്​ സ്​പോൺസർ നൽകുന്ന പരാതിയിൽ വിദേശ തൊഴിലാളിക്കെതിരെ മന്ത്രാലയം സ്വീകരിക്കുന്ന നിയമനടപടിയാണ്​ 'ഹുറൂബ്​'. പരാതി കിട്ടിയാൽ അത്​ 'ഹുറൂബാ'യി സ്ഥിരപ്പെടുത്തുന്നതിന്​ മുമ്പ്​ രണ്ടുമാസത്തെ സാവകാശം​ തൊഴിലാളിക്ക്​ അനുവദിക്കുന്നതാണ്​ നിയമത്തിൽ വരുത്തിയ പുതിയ മാറ്റം. ഈ കാലളവിനിടയിൽ തൊഴിലാളിക്ക്​ ഫൈനൽ എക്​സിറ്റ്​ നേടി രാജ്യം വിടുകയോ പുതിയ തൊഴിലുടമയിലേക്ക്​ സ്​പോൺസർഷിപ്പ്​ മാറുകയോ ചെയ്യാം.

ഈ രണ്ട്​ അവസരങ്ങളിലൊന്ന്​ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ 60 ദിവസം പൂർത്തിയാവുന്നതോടെ 'ഹുറൂബ്​' സ്ഥിരപ്പെടുത്തും. അതോടെ മുഴുവൻ സർക്കാർ രേഖകളിലും തൊഴിലാളി ഒളിച്ചോടിയവൻ (ഹുറൂബ്​) എന്ന ഗണത്തിലാവുകയും വിവിധ ശിക്ഷാനടപടികൾ നേരിടേണ്ടിവരികയും ചെയ്യും. നിയമത്തിലെ മാറ്റം ഇന്ന്​ (ഒക്​ടോബർ 23) മുതൽ പ്രാബല്യത്തിലായി. പുതുതായി ഹുറൂബ്​ ആകുന്നവർക്കാണ്​ ഈ മാറ്റം ബാധകം. എന്നാൽ നേരത്തെ ഹുറൂബിലായി ഏറെ കാലം പിന്നിട്ടവർക്കുൾപ്പടെ ഇന്ന്​ മുതൽ 15 ദിവസത്തിനുള്ളിൽ മറ്റൊരു തൊഴിലുടമയിലേക്ക്​ ​സ്​പോൺസർഷിപ്പ്​ മാറാം അവസരം നൽകിയിട്ടുണ്ട്​. ഇത്​ ഹൗസ്​ ഡ്രൈവറുൾപ്പടെയുള്ള സ്വകാര്യ, ഗാർഹിക വിസയിലുള്ളവർക്ക്​ ബാധകമല്ലെന്നാണ്​ സൂചന.

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനും എല്ലാ കക്ഷികളുടെയും കരാർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ തൊഴിൽ വിപണിയെ കൂടുതൽ ആകർഷണീയമാക്കുന്നതിനും​ മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ്​ നിയമ ഭേദഗതിയെന്ന്​ അധികൃതർ വ്യക്തമാക്കി. ജോലിയിൽ നിന്ന്​ തൊഴിലാളി വിട്ടു​നിൽക്കുകയാണെന്നും അത്​ കാരണം കരാർ ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്​ തൊഴിലുടമ അപേക്ഷ സമർപ്പിച്ചാൽ തൊഴിലാളിക്കും തൊഴിലുടമക്കുമിടയിലുള്ള കരാർ ബന്ധം മരവിപ്പിക്കും.

ശേഷമുള്ള കാലയളവിൽ തൊഴിലാളിക്ക്​ തൊഴിലുടമ ശമ്പളം നൽകേണ്ടതില്ല. പിന്നീടുള്ള 60 ദിവസത്തിനിടെയാണ്​ മറ്റൊരു തൊഴിലുടമയിലേക്ക്​ സ്​പോൺസർഷിപ്പ്​ മാറ്റുകയോ ഫൈനൽ എക്​സിറ്റ്​ നേടി രാജ്യം വിടുകയോ ചെയ്യേണ്ടത്​. ആ കാലാവധിയും ഉപയോഗപ്പെടുത്തിയില്ലെങ്കിലാണ്​ ഹുറൂബെന്ന നിലയിലുള്ള ശിക്ഷാനടപടികൾക്ക്​ വിധേയമാക്കുക.

സ്​പോൺസർഷിപ്പ്​ മാറുന്ന ഹുറൂബുകാരായ തൊഴിലാളികളുടെ ലെവി, സ്​പോൺർഷിപ്പ്​ മാറ്റ ഫീസ്​, ഇഖാമ ഫീസ്​ തുടങ്ങിയ വിവിധ സർക്കാർ ഫീസുകൾ പുതിയ തൊഴിലുമടയാണ്​ അടക്കേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sponsorshipSaudi arabiaHuroob Law
News Summary - Saudi arabia Change in Huroob Law; Can leave the country or change sponsorship within 60 days
Next Story