Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇസ്രായേൽ സൈന്യത്തി​െൻറ...

ഇസ്രായേൽ സൈന്യത്തി​െൻറ അൽ-അഖ്‌സ മസ്ജിദ് അതിക്രമം; അപലപിച്ച് സൗദി അറേബ്യ

text_fields
bookmark_border
Saudi Arabia condemns Israeli police attacks on al-Aqsa Mosque
cancel
camera_alt

അൽ-അഖ്‌സ പള്ളിയിൽ നിന്ന് ഇസ്രായേൽ സൈന്യം വിശ്വാസികളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

റിയാദ്: ജറുസലേമിലെ അൽ-അഖ്‌സ മസ്ജിദിൽ തിക്രമിച്ച് കടക്കുകയും അവിടെയുണ്ടായിരുന്ന വിശ്വാസികളെ ആക്രമിക്കുകയും നിരവധി പേരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്ത ഇസ്രായേൽ സൈന്യത്തി​െൻറ നടപടിയെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ആരാധനാലയ വിശുദ്ധിയും മതപരമായ ബഹുമാനവും സംബന്ധിച്ച അന്താരാഷ്​ട്ര തത്വങ്ങളുടെ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

ആത്മീയ വിശുദ്ധിയുടെയും പ്രാർഥനയുടെയും മാസത്തിൽ മസ്ജിദ് വളപ്പിൽ കടന്നുകയറി നടത്തിയ അതിക്രമവും അറസ്​റ്റും ഫലസ്തീൻ പ്രശ്‌നത്തിലുള്ള സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുന്നതാണ്. അധിനിവേശം അവസാനിപ്പിക്കാനും നീതിയിൽ അധിഷ്ഠിതമായ പരിഹാരം സാധ്യമാക്കാനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന നിലപാട് സൗദി അറേബ്യ തുടരും.

ഫലസ്തീൻ വിഷയത്തിൽ സമഗ്രമായ പരിഹാരമാണ് വേണ്ടത്. ബുധനാഴ്ച പുലർച്ചെ ജറുസലേമിലെ അൽ-അഖ്സ മസ്ജിദ് കോമ്പൗണ്ടിലെ ഡസൻ കണക്കിന് വിശ്വാസികളെ ഇസ്രായേൽ പൊലീസ് ആക്രമിച്ചതായി സി.എൻ.എൻ അടക്കമുള്ള അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം കനത്ത പ്രതിഷധം നിലനിൽക്കുകയാണ്.

ഇസ്രയേലിനും ഫലസ്തീനും ഇടയിലുള്ള പിരിമുറുക്കം കുറയ്ക്കുന്നതിന് സമീപകാലത്ത് യു.എസ് പിന്തുണയോടെയുള്ള ശ്രമങ്ങൾ നടത്തിയ ജോർദാനും ഈജിപ്തും സംഭവത്തെ അപലപിച്ച് പ്രത്യേക പ്രസ്താവനകൾ പുറപ്പെടുവിച്ചു.

അന്താരാഷ്​ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്നും അത് തടയാൻ അറബ് രാഷ്​ട്ര നേതൃ തലത്തിലുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജോർദൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ജറുസലേമി​െൻറ ചരിത്രപരവും നിയമപരവുമായ പദവിയിൽ മാറ്റം വരുത്തുക എന്നതാണ് ഇത്തരം നടപടികളിലൂടെ ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും ജോർദൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al-Aqsa MosqueIsraeli policeSaudi Arabia
News Summary - Saudi Arabia condemns Israeli police attacks on al-Aqsa Mosque
Next Story