സൗദിയിൽ 359 പുതിയ കോവിഡ് കേസുകൾ
text_fieldsറിയാദ്: സൗദി അറേബ്യയിൽ ശനിയാഴ്ച 359 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 370 പേർ സുഖം പ്രാപിച്ചു. 21 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 341,854 പോസിറ്റീവ് കേസുകളിൽ 328,165 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി. ആകെ മരണസംഖ്യ 5165 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8524 പേരാണ്. അതിൽ 829 പേരുടെ നില ഗുരുതരമാണ്.
റിയാദ് 1, ജിദ്ദ 2, മക്ക 2, ഹുഫൂഫ് 1, ത്വാഇഫ് 1, ഹാഇൽ 2, ബുറൈദ 1, നജ്റാൻ 1, ഹഫർ അൽബാത്വിൻ 1, ജീസാൻ 3,ബെയ്ഷ് 1, നാരിയ 1, അൽറസ് 1, സാംത 1, അൽനമാസ് 1, സകാക 1 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 55. റിയാദ് 25, മക്ക 23, യാംബു 19, ഹാഇൽ 16, ഖമീസ് മുശൈത്ത് 15, മുബറസ് 14, ഖർജ് 12, വാദി ദവാസിർ 12, നജ്റാൻ 10, ജിദ്ദ 9, മജ്മഅ 9, ബല്ലസ്മർ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ശനിയാഴ്ച നടത്തിയ 47,926 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 7,315,751 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1110, ജിദ്ദ 1008, മക്ക 792, ഹുഫൂഫ് 269, ത്വാഇഫ് 216, ദമ്മാം 141, അബഹ 137, മദീന 136, ജീസാൻ 138, ബുറൈദ 115, ഹഫർ അൽബാത്വിൻ 84, ഹാഇൽ 84, മുബറസ് 82, തബൂക്ക് 75, അറാർ 67, സബ്യ 49, മഹായിൽ 45, അൽബാഹ 44, അബൂ അരീഷ് 42, നജ്റാൻ 38, ഖത്വീഫ് 34, ഖമീസ് മുശൈത്ത് 32, അൽറസ് 32, സകാക 30, ബീഷ 29, ബെയ്ഷ് 28, വാദി ദവാസിർ 23, ഖർജ് 20, സാംത 21, അയൂൺ 20, അൽഖുവയ്യ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 11, റഫ്ഹ 10, അൽഅർദ 9, അൽനമാസ് 9, അഹദ് മസറ 8, ജുബൈൽ 8, ദർബ് 8, അഹദ് റുഫൈദ 7, ഹുറൈംല 6, അൽ-ജഫർ 6, ദമദ് 5, ഖുറയാത് 5, നാരിയ 5, സുൈലയിൽ 4, ഖുൻഫുദ 4, റാബിഖ് 4, ശഖ്റ 4, മുസാഹ്മിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, ശറൂറ 2, അബ്ഖൈഖ് 2, സാറാത് ഉബൈദ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, തുറൈഫ് 1, ദഹ്റാൻ അൽജനൂബ് 1, അൽമദ്ദ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.