Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദി അറേബ്യയിൽ ഇന്ന്​ 3139 രോഗമുക്തരും 2331 പുതിയ രോഗികളും
cancel
Homechevron_rightGulf Homechevron_rightസൗദി അറേബ്യയിൽ ഇന്ന്​...

സൗദി അറേബ്യയിൽ ഇന്ന്​ 3139 രോഗമുക്തരും 2331 പുതിയ രോഗികളും

text_fields
bookmark_border

റിയാദ്​: സൗദി അറേബ്യയിൽ രോഗികളെക്കാൾ രോഗമുക്തി കേസുകൾ ഉയരുന്ന ശുഭകരമായ അവസ്ഥ തുടരുന്നു. രോഗമുക്തി നിരക്ക്​ 81.5 ശതമാനമായി. ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ച 2,58,156 രോഗികളിൽ 2,10,398 പേരും സുഖം പ്രാപിച്ചു​. ബുധനാഴ്​ച 3,139 പേരാണ്​ രോഗമുക്തരായത്​​. 2,331 പേരിലാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45,157 ആയി കുറഞ്ഞു. ഇതിൽ 2,143 പേർ​ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​​.

24 മണിക്കൂറിനിടെ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലായി 44 പേർ​ മരിച്ചു​. റിയാദ്​ 17, ജിദ്ദ 3, മക്ക 3, ദമ്മാം 3, ത്വാഇഫ്​ 3, ഖത്വീഫ്​ 3, ബുറൈദ 3, ഹാഇൽ 4, ഹഫർ അൽബാത്വിൻ 1, ബെയ്​ഷ്​ 1, ജീസാൻ 1, അറാർ 1, മുസാഹ്​മിയ 1, അയൂൺ 1 എന്നിവിടങ്ങളിലാണ്​ പുതിയ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​​. ബുധനാഴ്​ച 52,180 ടെസ്​റ്റുകൾ നടത്തി. രാജ്യത്താകെ ഇതുവരെ നടന്ന ടെസ്​റ്റുകളുടെ എണ്ണം 2,837,054 ആയി. രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​.

അടുത്ത കാലത്തായി കിഴക്കൻ പ്രവിശ്യയിൽ അൽഅഹ്​സ മേഖലയിലെ ഹുഫൂഫ്​ പട്ടണമാണ് പുതിയ​ രോഗികളുടെ പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്നത്​. ബുധനാഴ്​ചയും ഇവിടെ 159 പേരിൽ പുതുതായി രോഗം കണ്ടെത്തി. ത്വാഇഫാണ്​ രണ്ടാം സ്ഥാനത്ത്​, 145. അതെസമയം റിയാദ്​, ജിദ്ദ, മക്ക ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം രോഗികളുടെ എണ്ണം നന്നായി കുറയുകയും ചെയ്​തു. എന്നാൽ മരണത്തി​​െൻറ കാര്യത്തിൽ തലസ്ഥാന നഗരം തന്നെയാണ്​ മുന്നിൽ. റിയാദിൽ ആകെ മരണ സംഖ്യ 707 ആയി. ജിദ്ദയിൽ 631ഉം മക്കയിൽ 512ഉം ആണ്​.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 707, ജിദ്ദ 631, മക്ക 512, മദീന 111, ദമ്മാം 88, ഹുഫൂഫ്​ 94, ത്വാഇഫ്​ 78, തബൂക്ക്​ 41, ബുറൈദ 36, അറാർ 23, ജീസാൻ 22, ഖത്വീഫ് 20​, മുബറസ്​ 16, ഹഫർ അൽബാത്വിൻ 20, അൽഖുവയ്യ 14, വാദി ദവാസിർ 14, ഹാഇൽ 14, ഖോബാർ 12, ​ബെയ്​ഷ്​ 12, സബ്​യ 11, അൽഖർജ്​ 11, അബഹ 9, അൽബാഹ 8, ഖമീസ്​ മുശൈത്ത്​​ 7​, സകാക 7, അബൂഅരീഷ്​ 6, ബീഷ​ 6, അയൂൺ 6, മഹായിൽ 5, ഹുറൈംല 5, ഉനൈസ 5, അൽമജാരിദ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 3, നജ്​റാൻ 3, സുലയിൽ 3, ശഖ്​റ 3, യാംബു 2, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽറസ്​ 2, അൽഅർദ 2, മുസാഹ്​മിയ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, ഹുത്ത സുദൈർ 1, അൽനമാസ്​ 1, ഹുത്ത ബനീ തമീം 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsCovid 19
News Summary - Saudi Arabia Covid-19 Death Gulf News
Next Story