കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ പകുതിയോളമായി രോഗമുക്തി നേടിയവർ കുറഞ്ഞു
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ പകുതിയോളമായി രോഗമുക്തി നേടിയവരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 864 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തരായവർ 451 മാത്രമാണ്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,35,176 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,15,990 ഉം ആയി. 12 രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,357 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 10,829 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,396 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.41 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 159, കിഴക്കൻ പ്രവിശ്യ 125, റിയാദ് 121, അസീർ 115, ജീസാൻ 85, അൽ ഖസീം 71, മദീന 50, നജ്റാൻ 36, ഹായിൽ 30, തബൂക്ക് 23, വടക്കൻ അതിർത്തി മേഖല 19, അൽബാഹ 18, അൽ ജൗഫ് 12. ഇതുവരെ രാജ്യത്ത് 3,02,36,223 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.