Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ...

കോവിഡ്: സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 45 ആയി

text_fields
bookmark_border
കോവിഡ്: സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 45 ആയി
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 79 പുതിയ രോഗികളും 78 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,13,186 ഉം രോഗമുക്തരുടെ എണ്ണം 8,00,378 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,289 ആയി.

നിലവിൽ 3,519 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 45 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.42 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 27, ജിദ്ദ 12, ദമ്മാം 10, മദീന 5, മക്ക 4, ബുറൈദ, ഹുഫൂഫ്, ദഹ്റാൻ 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 15.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaCovid 19
News Summary - Saudi Arabia Covid 19 update 2022 august 28
Next Story