കോവിഡ്: സൗദി അറേബ്യയിൽ 1060 പേർക്ക് രോഗമുക്തി
text_fieldsറിയാദ്: സൗദി അറേബ്യയിൽ 1060 പേർകൂടി കോവിഡ് രോഗമുക്തരായി. 607 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 37 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 326,258ഉം രോഗമുക്തി നേടിയവരുടെ എണ്ണം 303,930ഉം ആയി ഉയർന്നു.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.1 ശതമാനമായി. 24 മണിക്കൂറിനിടെ രാജ്യത്ത് 37 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4305 ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 18,023 ആയി കുറഞ്ഞു. ഇവരിൽ 1293 പേരുടെ നില ഗുരുതരമാണ്. റിയാദ് 7, ജിദ്ദ 5, മക്ക 7, ഹുഫൂഫ് 4, ഖമീസ് മുശൈത്ത് 1, ഹാഇൽ 4, അബഹ 4, അബൂഅരീഷ് 1, സബ്യ 1, അറാർ 2, ഹായ്ത് 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്.
തിങ്കളാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 73. ജിദ്ദ 65, ഹുഫൂഫ് 46, റിയാദ് 42, മദീന 38, മുബറസ് 26, ദമ്മാം 26, ഹാഇൽ 21, ത്വാഇഫ് 17, ദഹ്റാൻ 16, ഖത്വീഫ് 15, ജീസാൻ 14 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,025 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ് റ്റുകളുടെ എണ്ണം 5,766,502 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1012, ജിദ്ദ 867, മക്ക 689, ഹുഫൂഫ് 235, ത്വാഇഫ് 181, മദീന 129, ദമ്മാം 122, ബുറൈദ 84, ജീസാൻ 78, അബഹ 76, തബൂക്ക് 64, അറാർ 62, മുബറസ് 59, ഹഫർ അൽബാത്വിൻ 57, ഹാഇൽ 59, മഹായിൽ 40, സബ്യ 35, അൽബാഹ 33, ഖത്വീഫ് 31, സകാക 24, വാദി ദവാസിർ 23, അൽറസ് 23, ബെയ്ഷ് 23, ഖമീസ് മുശൈത്ത് 23, ബീഷ 22, അബൂ അരീഷ് 23, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 15, സാംത 13, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽഅർദ 7, ഹുറൈംല 6, അൽനമാസ് 6, അഹദ് റുഫൈദ 6, ജുബൈൽ 5, ദർബ് 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, അൽ-ജഫർ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, ദമാദ് 1, അൽഖൂസ് 1, തബർജൽ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.