സൗദിയിൽ മരണം 144 ആയി; ചികിത്സയിൽ 16136 പേരും
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണം 144 ആയി ഉയർന്നു. അഞ്ചുപേരാണ് പുതുതായി മരിച്ചത്. മക്കയിൽ നാല ും ജിദ്ദയിൽ ഒരാളുമാണ് മരിച്ചത്. രണ്ട് സൗദി പൗരന്മാരും മൂന്ന് വിദേശികളുമാണ് മരിച്ചത്. മരിച്ചവർ 31നും 82നും ഇടയിൽ പ്രായമുള്ളവരാണ്.
പുതുതായി 1289 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 18811 ആയി. പുതി യ രോഗികളിൽ 16 ശതമാനം മാത്രമാണ് സൗദി പൗരന്മാർ. 84 ശതമാനവും വിദേശികളാണ്. ചികിത്സയിൽ കഴിയുന്നത് 16136 പേരാണ്. 174 േപർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2531 ആയി.
രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യ വ്യാപക പരിശോധന ആരംഭിച്ചിട്ട് 12 ദിവസം പിന്നിടുന്നു. നിരവധി മെഡിക്കൽ സംഘങ്ങൾ ഇറങ്ങിയുള്ള സജീവമായ ഇൗ ഫീൽഡ് സർവേയിലൂടെയാണ് രോഗികളെ കണ്ടെത്തുന്നതെന്നും 10 ലക്ഷം ആളുകളെ ഇതിനകം ഇൗ സംഘങ്ങൾ സമീപിച്ചുകഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സജീവ സാന്നിദ്ധ്യമായ വൈറസിെൻറ പ്രഭവ മേഖലകൾ കണ്ടെത്താനും അത്തരം ഭാഗങ്ങൾ കർശന നിയന്ത്രണത്തിലാക്കി രോഗത്തെ പിടിച്ചുകെട്ടാനുമുള്ള തീവ്രയത്നമാണ് നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കയിലെ മരണസംഖ്യ ഗണ്യമായി ഉയരുകയാണ്. നാലുപേർ കൂടി മരിച്ചതോടെ ഇവിടെ ആകെ മരണസംഖ്യ 63 ആയി. ജിദ്ദയിൽ 30ഉം ആയി.
പുതിയ രോഗികൾ: ജിദ്ദ 294, മക്ക 218, മദീന 202, റിയാദ് 178, ബേഷ് 126, ജുബൈൽ 107, ഖോബാർ 50, ഹുഫൂഫ് 37, ദമ്മാം 26, സുൽഫി 11, ഖത്വീഫ് 7, ത്വാഇഫ് 5, അൽബാഹ 5, ബുറൈദ 4, തബൂക്ക് 4, ഹാഇൽ 3, മുസാഹ്മിയ 2, അബഹ 1, ഖമീസ് മുശൈത്ത് 1, യാംബു 1, ജീസാൻ 1, തുവാൽ 1, ദൂമത്ത് അൽജൻഡൽ 1, അൽഖർജ് 1, സാജർ 1, ദറഇയ 1, സകാക്ക 1.
മരണസംഖ്യ: മക്ക 63, മദീന 32, ജിദ്ദ 30, റിയാദ് 6, ഹുഫൂഫ് 4, ജീസാൻ 1, ഖത്വീഫ് 1, ദമ്മാം 1, അൽഖോബാർ 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ജുബൈൽ 1, അൽബദാഇ 1, തബൂക്ക് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.