സൗദിയിൽ കോവിഡ് മൂലമുള്ള മരണനിരക്കിൽ കുറവ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് മൂലമുള്ള മരണനിരക്കിലും കാര്യമായ കുറവ് അനുഭവപ്പെട്ടു തുടങ്ങി. രാജ്യത്ത് വിവിധയിടങ്ങളിലായി 12 പേരാണ് തിങ്കളാഴ്ച മരിച്ചത്. 232 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 393 പേർ കോവിഡ് മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 357360 ആയി.
രോഗമുക്തരുടെ ആകെ എണ്ണം 3,46,802 ആയി ഉയർന്നു. ആകെ മരണസംഖ്യ 5896 ആണ്. അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4662 ആയി കുറഞ്ഞു. ഇതിൽ 659 പേർ മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.8 ശതമാനവുമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 67, മക്ക 42, മദീന 32, കിഴക്കൻ പ്രവിശ്യ 28, അസീർ 23, ഖസീം 17, നജ്റാൻ 7, അൽബാഹ 5, തബൂക്ക് 3, ജീസാൻ 3, ഹാഇൽ 3, അൽജൗഫ് 2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.