കോവിഡ്: സൗദിയിൽ പ്രതിദിന മരണനിരക്ക് വീണ്ടും കുറഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണം നാലര മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കിലായി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം വെള്ളിയാഴ്ച 17 മരണമാണ് രാജ്യത്തെ വിവിധയിടങ്ങളിലായി രേഖപ്പെടുത്തിയത്. 433 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. 468 പേർ പുതുതായി സുഖം പ്രാപിച്ചു.
ആകെ റിപ്പോർട്ട് ചെയ്ത 341,495 പോസിറ്റീവ് കേസുകളിൽ 327,795 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി. ആകെ മരണസംഖ്യ 5144 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8556 പേരാണ്. അതിൽ 835 പേരുടെ നില ഗുരുതരമാണ്. റിയാദ് 2, ജിദ്ദ 2, മക്ക 2, ദമ്മാം 1, മുബറസ് 1, ഖമീസ് മുശൈത്ത് 2, അബഹ 1, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ജീസാൻ 1, അയൂൺ 1, സാറാത് ഉബൈദ 1, ദർബ് 2 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങൾ സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 51. യാംബു 48, മക്ക 27, റിയാദ് 25, ഹുഫൂഫ് 20, ബുറൈദ 16, അബഹ 16, മുബറസ് 14, മജ്മഅ 12, ഖർജ് 11, ഹാഇൽ 10, ദമ്മാം 9, ഉനൈസ 8, ഖമീസ് മുശൈത്ത് 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്ച നടത്തിയ 53,032 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 7,267,825 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1109, ജിദ്ദ 1006, മക്ക 790, ഹുഫൂഫ് 268, ത്വാഇഫ് 215, ദമ്മാം 141, അബഹ 137, മദീന 136, ജീസാൻ 135, ബുറൈദ 114, ഹഫർ അൽബാത്വിൻ 83, ഹാഇൽ 82, മുബറസ് 82, തബൂക്ക് 75, അറാർ 67, സബ്യ 49, മഹായിൽ 45, അൽബാഹ 44, അബൂ അരീഷ് 42, നജ്റാൻ 37, ഖത്വീഫ് 34, ഖമീസ് മുശൈത്ത് 32, അൽറസ് 31, സകാക 29, ബീഷ 29, ബെയ്ഷ് 27, വാദി ദവാസിർ 23, ഖർജ് 20, സാംത 20, അയൂൺ 20, അൽഖുവയ്യ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 11, റഫ്ഹ 10, അൽഅർദ 9, അൽനമാസ് 8, അഹദ് മസറ 8, ജുബൈൽ 8, ദർബ് 8, അഹദ് റുഫൈദ 7, ഹുറൈംല 6, അൽ-ജഫർ 6, ദമദ് 5, ഖുറയാത് 5, സുൈലയിൽ 4, ഖുൻഫുദ 4, റാബിഖ് 4, ശഖ്റ 4, മുസാഹ്മിയ 4, നാരിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, ശറൂറ 2, അബ്ഖൈഖ് 2, സാറാത് ഉബൈദ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, തുറൈഫ് 1, ദഹ്റാൻ അൽജനൂബ് 1, അൽമദ്ദ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.