കോവിഡ്: സൗദി അറേബ്യയിൽ മരണം 4500 കടന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് മൂലമുള്ള മരണസംഖ്യ 4500 കടന്നു. തിങ്കളാഴ്ച 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4512 ആയി. 492 പേർക്കാണ് പുതുതായി കോവിഡ് പോസിറ്റീവായത്. 1060 രോഗികൾ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ കണ്ടെത്തിയ ആകെ പോസിറ്റീവ് കേസുകൾ 330246ഉം ആകെ രോഗമുക്തി 311499ഉം ആയി.
വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14235 ആയി കുറഞ്ഞു. 1133 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.2 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. റിയാദ് 3, ജിദ്ദ 7, മക്ക 4, ദമ്മാം 3, ഹുഫൂഫ് 2, ത്വാഇഫ് 1, ബുറൈദ 1, അബഹ 2, ജീസാൻ 3, അറാർ 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങൾ സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 58. ജിദ്ദ 53, മദീന 38, റിയാദ് 32, ഹുഫൂഫ് 31, ദമ്മാം 20, യാംബു 16, ദമ്മാം 16, ഹാഇൽ 15, ത്വാഇഫ് 11, ഖ-ഫ്ജി 11, നജ്റാൻ 10, മുബറസ് 8, അബഹ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്ച 43,652 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,093,601 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1037, ജിദ്ദ 911, മക്ക 718, ഹുഫൂഫ് 242, ത്വാഇഫ് 192, മദീന 131, ദമ്മാം 127, അബഹ 93, ജീസാൻ 94, ബുറൈദ 90, മുബറസ് 68, തബൂക്ക് 67, അറാർ 63, ഹാഇൽ 61, ഹഫർ അൽബാത്വിൻ 60, മഹായിൽ 41, സബ്യ 38, അൽബാഹ 35, ഖത്വീഫ് 32, അബൂ അരീഷ് 27, ഖമീസ് മുശൈത്ത് 25, ബീഷ 25, സകാക 24, ബെയ്ഷ് 24, വാദി ദവാസിർ 23, അൽറസ് 23, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 15, സാംത 14, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ് 7, അൽഅർദ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, റഫ്ഹ 4, അഹദ് മസാറ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, റാബിഖ് 1, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, അബ്ഖൈഖ് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.