കോവിഡ്: സൗദിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 9,000 കടന്നു
text_fieldsജിദ്ദ: സൗദിയിൽ ഇതുവരെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 9,000 കടന്നു. പുതുതായി 563 കോവിഡ് രോഗബാധിതരും 839 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,45,590 ഉം രോഗമുക്തരുടെ എണ്ണം 7,24,388 ഉം ആയി.
മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,001 ആയി. നിലവിൽ 12,201 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 554 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 158, ജിദ്ദ 56, ദമ്മാം 30, ഹുഫൂഫ് 22, അബഹ 20, മദീന 19, മക്ക 19, ത്വാഇഫ് 17. സൗദി അറേബ്യയിൽ ഇതുവരെ 6,09,76,393 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,64,761 ആദ്യ ഡോസും 2,42,04,042 രണ്ടാം ഡോസും 1,08,07,590 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.