Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്; സൗദിയിൽ ഇന്ന്...

കോവിഡ്; സൗദിയിൽ ഇന്ന് ഒരു മരണം. ഗുരുതര രോഗികൾ 82 ആയി

text_fields
bookmark_border
കോവിഡ്; സൗദിയിൽ ഇന്ന് ഒരു മരണം. ഗുരുതര രോഗികൾ 82 ആയി
cancel
Listen to this Article

ജിദ്ദ: സൗദിയിൽ 530 പുതിയ കോവിഡ് രോഗികളും 532 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,66,726 ഉം രോഗമുക്തരുടെ എണ്ണം 7,51,177 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,144 ആയി. നിലവിൽ 6,405 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 82 പേർ ഗുരുതരാവസ്ഥയിലാണ്.

ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.97 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 155, ജിദ്ദ 148, ദമ്മാം 60, മക്ക 42, മദീന 35, അബഹ 13, ഹുഫൂഫ് 9, വാദി ദവാസിർ 6, ത്വാഇഫ് 5.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiacovid 19
News Summary - saudi arabia covid update
Next Story