കോവിഡ്: സൗദിയിൽ ഇന്ന് 2,523 പുതിയ രോഗികൾ മാത്രം
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 2,523 കോവിഡ് രോഗികളും 3,825 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം7,24,525 ഉം രോഗമുക്തരുടെ എണ്ണം 6,85,536 ഉം ആയി.
നാല് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,969 ആയി. നിലവിൽ 30,020 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,040 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.61 ശതമാനവും മരണനിരക്ക് 1.23 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 851, ജിദ്ദ 172, ദമ്മാം 163, ഹുഫൂഫ് 101, മദീന 74, മക്ക 58. സൗദി അറേബ്യയിൽ ഇതുവരെ 5,91,95,218 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,57,35,742 ആദ്യ ഡോസും 2,38,92,160 രണ്ടാം ഡോസും 95,67,316 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.