കോവിഡ്: സൗദിയിൽ ഇന്ന് 2,227പുതിയ രോഗികളും 3,469 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ 2,227പുതിയ കോവിഡ് രോഗികളും 3,469 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,30,614 ഉം രോഗമുക്തരുടെ എണ്ണം 6,95,470 ഉം ആയി.
ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,974 ആയി. നിലവിൽ 26,170 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,016 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.18 ശതമാനവും മരണനിരക്ക് 1.22 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 735, ജിദ്ദ 137, ദമ്മാം 106, ഹുഫൂഫ് 76, മക്ക 56, മദീന 53. സൗദി അറേബ്യയിൽ ഇതുവരെ 5,95,66,101 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,57,79,443 ആദ്യ ഡോസും 2,39,48,386 രണ്ടാം ഡോസും 98,38,272 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.