സൗദിയിൽ 77 പേർ കൂടി കോവിഡ് മുക്തരായി
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളവരിൽ 77 പേർ കൂടി രോഗമുക്തരായി. പുതുതായി 68 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ കൂടി മരിച്ചു. 5,46,479 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,450 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,656 ആയി. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,373 ആണ്. ഇതിൽ 361 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 20, റിയാദ് 17, കിഴക്കൻ പ്രവിശ്യ 7, മദീന 5, അസീർ 4, ജീസാൻ 3, അൽഖസീം 3, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 2, നജ്‌റാൻ 1, ഹാഇൽ 1. രാജ്യത്ത് ഇതുവരെ 40,570,440 ഡോസ് പ്രതിരോധ കുത്തിവെപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.