Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ ഇന്ന്...

കോവിഡ്: സൗദിയിൽ ഇന്ന് പുതിയ രോഗികളിൽ നേരിയ വർധനവ്

text_fields
bookmark_border
കോവിഡ്: സൗദിയിൽ ഇന്ന് പുതിയ രോഗികളിൽ നേരിയ വർധനവ്
cancel

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. പുതുതായി 126 കോവിഡ് രോഗികളും 154 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,49,597 ഉം രോഗമുക്തരുടെ എണ്ണം 7,32,113 ഉം ആയി. ഒ

രു മരണവും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,028 ആയി. നിലവിൽ 8,456 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 212 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.67 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 32, ജിദ്ദ 20, മദീന 12, മക്ക 12, അബഹ 7, ദമ്മാം 7, ത്വാഇഫ് 6. സൗദിയിൽ ഇതുവരെ 6,23,19,469 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaCovid 19
News Summary - Saudi Arabia covid update 20 march 2022
Next Story