Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പുതിയ കോവിഡ്...

സൗദിയിൽ പുതിയ കോവിഡ് രോഗികൾ 800ന് മുകളിൽ

text_fields
bookmark_border
സൗദിയിൽ പുതിയ കോവിഡ് രോഗികൾ 800ന് മുകളിൽ
cancel

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 800 നും മുകളിലെത്തി. ഇന്ന് 819 പുതിയ രോഗികളും 239 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,56,236 ഉം രോഗമുക്തരുടെ എണ്ണം 5,41,853 ഉം ആയി.

പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു . ഇതോടെ ആകെ മരണം 8,877 ആയി. രാജ്യത്താകെ നിലവിൽ 5,506 പേർ ചികിത്സയിലുണ്ട്. ഇവരിൽ 54 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.41 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 234 പേർക്കാണ് പുതുതായി റിയാദിൽ രോഗം ബാധിച്ചത്.

ജിദ്ദയിൽ 178 ഉം മക്കയിൽ 140 ഉം ദമ്മാമിൽ 35 ഉം ഹുഫൂഫിൽ 33 ഉം മദീനയിൽ 26 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,08,20,949 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,13,818 ആദ്യ ഡോസും 2,31,74,750 രണ്ടാം ഡോസും 26,32,381 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Saudi Arabia
News Summary - saudi arabia covid update 2021 december 31
Next Story