Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വീണ്ടും പുതിയ...

സൗദിയിൽ വീണ്ടും പുതിയ കോവിഡ് രോഗികളും രോഗമുക്തിയും വർധിച്ചു

text_fields
bookmark_border
സൗദിയിൽ വീണ്ടും പുതിയ കോവിഡ് രോഗികളും രോഗമുക്തിയും വർധിച്ചു
cancel

ജിദ്ദ: സൗദിയിൽ വീണ്ടും പുതിയ കോവിഡ് രോഗികളും രോഗമുക്തിയും വർധിച്ചു. ഇന്ന് 4,211 പുതിയ രോഗികളും 5,162 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,87,264 ഉം രോഗമുക്തരുടെ എണ്ണം 6,40,353 ഉം ആയി.

നാല് മരണങ്ങളും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 8,940 ആയി. നിലവിൽ 37,971 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 967 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.17 ശതമാനവും മരണനിരക്ക് 1.30 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,507, ജിദ്ദ 295, ദമ്മാം 224, ഹുഫൂഫ് 180, മക്ക 137, അബഹ 118, മദീന 93. സൗദി അറേബ്യയിൽ ഇതുവരെ 5,67,07,289 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,55,17,272 ആദ്യ ഡോസും 2,36,56,978 രണ്ടാം ഡോസും 75,33,039 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaCovid 19
News Summary - saudi arabia Covid update 2022 january 31
Next Story