സൗദിയിൽ 46 പേർക്ക് കോവിഡും ഒരു മരണവും
text_fieldsറിയാദ്: സൗദി അറേബ്യയിൽ 46 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 36 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഒരേയൊരു മരണം മാത്രമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,617 ഉം രോഗമുക്തരുടെ എണ്ണം 5,37,570 ഉം ആയി. ആകെ മരണസംഖ്യ 8,794 ആയി ഉയർന്നു. ബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ 61 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 11, മദീന 4, മക്ക 3, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 45,664,236 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.