കോവിഡ്: സൗദി അറേബ്യയിൽ 34 മരണവും 1521 രോഗികളും
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചൊവ്വാഴ്ച 34 പേർ മരിച്ചു. 3233 ആയി രാജ്യത്തെ ആകെ മരണസംഖ്യ. റിയാദ് 8, ജിദ്ദ 2, മക്ക 1, ഹുഫൂഫ് 5, ത്വാഇഫ് 3, ഖോബാർ 1, ബുറൈദ 1, അബഹ 1, തബൂക്ക് 3, ഖർജ് 2, മഹായിൽ 1, ബീഷ 2, അൽജഫർ 1, അറാർ 1, അയൂൺ 1, സകാക 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്.
1521 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 291468 ആയി. ഇതിൽ 33117 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 1821 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് അവർ. ചൊവ്വാഴ്ച 1640 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 255118 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.5 ശതമാനമായി.
24 മണിക്കൂറിനിടെയുണ്ടായ 59,325 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,872,599 ആയി. റിയാദിലാണ് ചൊവ്വാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 101. മക്കയിൽ 88ഉം ദമ്മാമിൽ 75ഉം ഹുഫൂഫിൽ 65ഉം മദീനയിൽ 65ഉം ജീസാനിൽ 51ഉം ഹാഇലിൽ 45ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മരണം പ്രദേശം തിരിച്ച കണക്ക്
റിയാദ് 868, ജിദ്ദ 722, മക്ക 570, മദീന 118, ഹുഫൂഫ് 156, ത്വാഇഫ് 122, ദമ്മാം 108, ബുറൈദ 52, തബൂക്ക് 52, ജീസാൻ 29, ഹാഇൽ 29, ഹഫർ അൽബാത്വിൻ 29, ഖത്വീഫ് 26, അറാർ 29, മുബറസ് 27, വാദി ദവാസിർ 20, മഹായിൽ 20, സബ്യ 17, അൽബാഹ 17, സകാക 16, അൽഖുവയ്യ 14, ഖർജ് 17, ഖോബാർ 15, ബെയ്ഷ് 13, അബഹ 11, അൽറസ് 11, ബീഷ 12, ഖമീസ് മുശൈത്ത് 8, ഉനൈസ 8, അൽമജാരിദ 8, അബൂഅരീഷ് 7, നജ്റാൻ 7, ഹുറൈംല 6, അയൂൺ 7, സുൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ് റുഫൈദ 4, ജുബൈൽ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ് 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.