കോവിഡ്: സൗദി അറേബ്യയിൽ ഇന്ന് 42 മരണം
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് വ്യാഴാഴ്ച 42 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 3548 പേർ മരിച്ചു. 1287 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 303973 ആയി. 1385 പേർ കൂടി സുഖം പ്രാപിച്ച് ആകെ രോഗമുക്തി കേസ് 275476 ആയി.
രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 90.6 ശതമാനത്തിലെത്തി. രാജ്യത്തെ വിവിധ ആശുപത്രികളില ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24949 ആയി കുറഞ്ഞു. ഇതിൽ 1682 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മരണനിരക്ക് വീണ്ടും ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. രാജ്യത്തെ മരണനിരക്ക് 1.2 ശതമാനമായി തുടരുകയാണ്. വ്യാഴാഴ്ച റിയാദ് 13, ജിദ്ദ 5, ദമ്മാം 2, ഹുഫൂഫ് 3, ത്വാഇഫ് 2, മുബറസ് 1, ബുറൈദ 1, അബഹ 1, ഹഫർ അൽബാത്വിൻ 1, ജീസാൻ 3, അൽറസ് 1, സബ്യ 1, സാംത 3, റിജാൽ അൽമ 1, അയൂൺ 1, അൽഖുവയ്യ 1എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജിദ്ദയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 68. മക്കയിൽ 67ഉം ജീസാനിൽ 64ഉം റിയാദിൽ 59ഉം ഖമീസ് മുശൈത്തിൽ 55ഉം ഹാഇലിൽ 47ഉം മദീനയിൽ 39ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാജ്യത്ത് 61,620 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ് റ്റുകളുടെ എണ്ണം 4,501,104 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 903, ജിദ്ദ 768, മക്ക 609, ഹുഫൂഫ് 182, ത്വാഇഫ് 159, മദീന 125, ദമ്മാം 115, ബുറൈദ 66, തബൂക്ക് 55, അറാർ 42, ജീസാൻ 40, ഹഫർ അൽബാത്വിൻ 34, മുബറസ് 35, ഹാഇൽ 29, ഖത്വീഫ് 26, മഹായിൽ 26, സബ്യ 22, വാദി ദവാസിർ 20, സകാക 20, അൽബാഹ 19, അൽറസ് 18, ഖർജ് 17, ബെയ്ഷ് 16, ഖോബാർ 15, അൽഖുവയ്യ 15, ബീഷ 13, അബഹ 14, ഖമീസ് മുശൈത്ത് 12, നജ്റാൻ 10, അയൂൺ 11, അബൂഅരീഷ് 10, അൽമജാരിദ 9, ഉനൈസ 9, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, സു ൈലയിൽ 4, അഹദ് റുഫൈദ 4, അൽനമാസ് 4, സാംത 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 3, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.