കോവിഡ്; സൗദിയിൽ ചികിത്സയിലുള്ളത് 2500 പേർ മാത്രം. ഗുരുതരാവസ്ഥയിൽ 689
text_fieldsജിദ്ദ: സൗദിയിൽ നിലവിൽ ചികിത്സയിലുള്ളത് 2500 പേർ മാത്രം. ഇവരിൽ ഗുരുതരാവസ്ഥയിൽ 689 പേരുണ്ട്. ഇന്ന് പുതുതായി 124 പേർക്കാണ് രോഗം ബാധിച്ചത്. 217 പേർ രോഗമുക്തിയും നേടി.ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,367 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,279 ഉം ആയി. ആറ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,585 ആയി. ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.96 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 37, മക്ക 21, കിഴക്കൻ പ്രവിശ്യ 12, ജീസാൻ 10, മദീന 10, അൽ ഖസീം 10, നജ്റാൻ 7, അസീർ 6, ഹായിൽ 4,തബൂക്ക് 2, വടക്കൻ അതിർത്തി മേഖല 2, അൽബാഹ 2, അൽ ജൗഫ് 1. ഇതുവരെ രാജ്യത്ത് 3,80,67,550 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.