Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 48 പേർക്ക്​...

സൗദിയിൽ 48 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
CORONA VIRUS
cancel

റിയാദ്: സൗദി അറേബ്യയിൽ 48 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 41 പേർ കൂടി സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ മൂന്ന്​​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,497 ഉം രോഗമുക്തരുടെ എണ്ണം 5,36,534 ഉം ആയി. ആകെ മരണസംഖ്യ 8,739 ആയി ഉയർന്നു.

ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 138 ആയി​ കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 11, മക്ക 2, ജീസാൻ​ 2, മറ്റ്​ 19 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 43,134,252 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19saudi covid updateSaudi Arabia
News Summary - saudi arabia covid update 8-10
Next Story