സൗദിയിൽ ഒറ്റദിവസത്തിനിടെ 50 മരണം; 4387 പുതിയ രോഗികൾ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒറ്റ ദിവസത്തിനിടെ 50 മരണം. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. 4387 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 3648 പേർ പുതുതായി സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 190823ഉം രോഗമുക്തരുടെ എണ്ണം 130766ഉം ആയി. 1649 പേരെ ഇതിനകം മരണം കവർന്നു. 58408 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. ഇതിൽ 2278 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
റിയാദ് (15), മക്ക (9), ജിദ്ദ (8), മദീന (6), ദമ്മാം (3), ബേയ്ഷ് (2), വാദി ദവാസിർ (2), അൽമദ്ദ (2), ഹ-ഫർ അൽബാത്വിൻ (1), ജീസാൻ (1), സബ്യ (1), സുൽഫി (1) എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മരണങ്ങൾ സംഭവിച്ചത്. മരണ സംഖ്യയിൽ ജിദ്ദ തന്നെ മുന്നിൽ തുടരുകയാണ്, 492. മക്കയിൽ 416ഉം റിയാദിൽ 344ഉം ആണ് മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 195 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,173 കോവിഡ് ടെസ്റ്റുകൾ രാജ്യവ്യാപകമായി നടന്നു. ഇതുവരെ 1,639,314 പി.സി.ആർ ടെസ്റ്റുകളാണ് നടന്നത്.
പുതിയ രോഗികൾ
ഹുഫൂഫ് 980, റിയാദ് 342, മുബറസ് 323, ദമ്മാം 308, മക്ക 287, ത്വാഇഫ് 229, ജിദ്ദ 167, അബഹ 144, മദീന 132, ഖമീസ് മുശൈത് 132, അൽഖോബാർ 94, നജ്റാൻ 88, ഖത്വീഫ് 87, ഹാഇൽ 70, ബുറൈദ 64, ദഹ്റാൻ 50, അബ്ഖൈഖ് 49, മഹായിൽ 38, സഫ്വ 32, അൽജഫർ 30, ഉനൈസ 29, അൽറസ് 28, ശറൂറ 26, ഹഫർ അൽബാത്വിൻ 25, മജ്മഅ 25, ജുബൈൽ 24, അഹദ് റുഫൈദ 23, ബീഷ 21, റഫാഇ അൽജംഷ് 19, തബൂക്ക് 19, അൽഅയൂൻ 18, സബ്ത് അൽഅലായ 17, അൽഖർജ് 17, സറാത് ഉബൈദ 16, ബുഖൈരിയ 14, അൽമദ്ദ 13, അല്ലൈത് 13, ഹുറൈംല 13, ബലസ്മർ 12, അബൂഅരീഷ് 12, സുൽഫി 12, വാദി ദവാസിർ 12, യാംബു 11, മിദ്നബ് 11, റിജാൽ അൽമ 10, സാംത 10, ഹുത്ത ബനീതമീം 10, അൽനമാസ് 9, ദഹ്റാൻ അൽജനൂബ് 9, റാബിഗ് 9, ഹുത്ത സുദൈർ 9, അൽഹർജ 8, തബാല 8, റുവൈദ അൽഅർദ 8, അയൂൻ അൽജുവ 7, അൽദർബ് 7, അൽഅയ്ദാബി 7, ബേയ്ഷ് 7, സുലൈയിൽ 7, മഖ്വ 6, അൽമജാരിദ 6, ബാറഖ് 6, മുലൈജ 6, അൽഉല 5, അൽമുസൈലിഫ് 5, തനൂമ 5, വാദി ബിൻ ഹഷ്ബൽ 5, ഉറൈറ 5, ജീസാൻ 5, റഫ്ഹ 5, അൽഖുവയ്യ 5, താദിഖ് 5, അൽഅസിയ 4, അൽബദാഇ 4, അൽസഹൻ 4, തുർബ 4, അൽബഷായർ 4, അൽഖഫ്ജി 4, അൽഷനൻ 4, യാദമഅ 4, വുതെലാൻ 4, ഉംലജ് 4, അൽബാഹ 3, മഹദ് അൽദഹബ് 3, ദറഇയ 3, അൽഖുർമ 3, ഉമ്മു അൽദൂം 3, അൽഷംലി 3, മൗഖഖ് 3, അൽഹറത് 3, അറാർ 3, സകാക 2, അൽഖൂസ് 2, തുറൈബാൻ 2, അൽമഹാനി 2, അൽമുവയ്യ 2, റാനിയ 2, നാരിയ 2, സൽവ 2, സബ്യ 2, അഹദ് അൽമസ്റഅ 2, അൽറയീൻ 2, ശഖ്റ 2, തുമൈർ 2, അൽബദ 2, അൽഖുറ 1, ഖിൽവ 1, തബർജൽ 1, വാദി അൽഫറഅ 1, ഹനാഖിയ 1, ഖൈബർ 1, അൽനബാനിയ 1, ഖുൻഫുദ 1, അൽഫർഷ 1, അൽബത്ഹ 1, ഖുറയാത് അൽഉൗല 1, ബഖഅ 1, അൽമുവസം 1, തുവാൽ 1, അദം 1, ഹബോന 1, അൽഉവൈഖല 1, അൽദലം 1, ദവാദ്മി 1, ദുർമ 1, സാജർ 1, ദുബ 1.
മരണസംഖ്യ
ജിദ്ദ 492, മക്ക 416, റിയാദ് 344, മദീന 95, ദമ്മാം 67, ഹുഫൂഫ് 41, ത്വാഇഫ് 26, തബൂക്ക് 17, ബുറൈദ 12, ഖത്വീഫ് 12, ഖോബാർ 11, ജീസാൻ 11, അറാർ 10, അൽഖുവയ്യ 8, ബേയ്ഷ് 9, അൽമുബറസ് 7, സബ്യ 7, ഹഫർ അൽബാത്വിൻ 7, വാദി ദവാസിർ 6, അബഹ 5, അൽബാഹ 5, ഖമീസ് മുശൈത് 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, ഹാഇൽ 3, ഹുറൈംല 3, യാംബു 2, സുലൈയിൽ 2, മഹായിൽ 2, അൽമദ്ദ 2, സകാക 1, അൽബദാഇ 1, റഫ്ഹ 1, അൽഖർജ് 1, ബീഷ 1, നജ്റാൻ 1, ഉനൈസ 1, അൽമജാരിദ 1, സുൽഫി 1.
Live Updates
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.