കോവിഡ്: സൗദിയിൽ ഇന്ന് 89 പുതിയ രോഗികളും 119 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 89 പുതിയ രോഗികളും 119 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,12,486 ഉം രോഗമുക്തരുടെ എണ്ണം 7,99,473 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ മരണം 9,274 ആയി. നിലവിൽ 3,739 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 65 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.39 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 24, ജിദ്ദ 17, ദമ്മാം 9, മദീന, ഹുഫൂഫ് 4, മക്ക, അൽബാഹ 3, തബൂക്ക്, ത്വാഇഫ്, അബഹ, ജിസാൻ, ദഹ്റാൻ 2, മറ്റിടങ്ങളിലെല്ലാം കൂടി 15
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.