Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ പുതിയ...

കോവിഡ്: സൗദിയിൽ പുതിയ രോഗികളുടെ എണ്ണം 1,726 ലെത്തി; 2,983 രോഗമുക്തിയും

text_fields
bookmark_border
കോവിഡ്: സൗദിയിൽ പുതിയ രോഗികളുടെ എണ്ണം 1,726 ലെത്തി; 2,983 രോഗമുക്തിയും
cancel

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു. പുതുതായി 1,726 കോവിഡ് രോഗികളും 2,983 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,26,251 ഉം രോഗമുക്തരുടെ എണ്ണം 6,88,519 ഉം ആയി.

രണ്ട് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,971 ആയി. നിലവിൽ 28,761 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,020 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.80 ശതമാനവും മരണനിരക്ക് 1.23 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 643, ജിദ്ദ 128, ദമ്മാം 107, ഹുഫൂഫ് 81, മദീന 64, മക്ക 51. സൗദി അറേബ്യയിൽ ഇതുവരെ 5,92,81,722 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,57,43,893 ആദ്യ ഡോസും 2,39,02,910 രണ്ടാം ഡോസും 96,34,919 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaCovid 19
News Summary - Saudi Arabia Covid updates 12 february 2022
Next Story