സൗദി അറേബ്യയിൽ കോവിഡ് മരണം 3500 കടന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണം 3500 കടന്നു. ബുധനാഴ്ച 36 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ 3506 പേർ മരിച്ചു. 1363 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 302686 ആയി. പുതുതായി 1180 പേർ കൂടി സുഖം പ്രാപിച്ച് ആകെ രോഗമുക്തി കേസ് 274091 ആയി.
രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 90.6 ശതമാനത്തിലെത്തി. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 25089 പേർ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില ചികിത്സയിൽ അവശേഷിക്കുന്നത്. ഇതിൽ 1725 പേരുടെ നില ഗുരുതരമാണ്. അവർ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ് തികരമാണ്. മരണനിരക്ക് കുറയാത്തത് ആശങ്കയായി മാറിയിട്ടുണ്ട്. രാജ്യത്തെ മരണനിരക്ക് 1.2 ശതമാനമാണ്.
ബുധനാഴ്ച റിയാദ് 6, ജിദ്ദ 2, മക്ക 3, ദമ്മാം 2, ഹുഫൂഫ് 1, ത്വാഇഫ് 5, മുബറസ് 3, ഖമീസ് മുശൈത്ത് 2, ബുറൈദ 1, ജുബൈൽ 1, അൽറസ് 3, അബൂഅരീഷ് 1, അയൂൺ 1, അൽബാഹ 2, അൽമദ്ദ 1, ഖൈസൂമ 1 എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജീസാനിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്, 109. മക്കയിൽ 106ഉം മദീനയിൽ 57ഉം ജിദ്ദയിൽ 56ഉം ഹഫർ അൽബാത്വിനിൽ 52ഉം റിയാദിൽ 49ഉം ഹുഫൂഫിൽ 48ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാജ്യത്ത് 61,067 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,439,484 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 890, ജിദ്ദ 763, മക്ക 609, ഹുഫൂഫ് 179, ത്വാഇഫ് 157, മദീന 125, ദമ്മാം 113, ബുറൈദ 65, തബൂക്ക് 55, അറാർ 42, ജീസാൻ 37, ഹഫർ അൽബാത്വിൻ 33, മുബറസ് 34, ഹാഇൽ 29, ഖത്വീഫ് 26, മഹായിൽ 25, സബ്യ 21, വാദി ദവാസിർ 20, സകാക 20, അൽബാഹ 19, അൽറസ് 17, ഖർജ് 17, ബെയ്ഷ് 16, ഖോബാർ 15, അൽഖുവയ്യ 14, ബീഷ 13, അബഹ 13, ഖമീസ് മുശൈത്ത് 12, നജ്റാൻ 10, അയൂൺ 10, അബൂഅരീഷ് 10, അൽമജാരിദ 9, ഉനൈസ 9, ഹുറൈംല 6, റിജാൽ അൽമ 5, ജുബൈൽ 5, സു ൈലയിൽ 4, അഹദ് റുഫൈദ 4, അൽനമാസ് 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 3, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.